Saturday, 30 December 2017

തിരുവാതിര


          കേരളത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ആഘോഷം.ഹൈന്ദവവിശ്വാസമനുസരിച്ച് ഈ നക്ഷത്രംപരമശിവന്റെ പിറന്നാളായതുകൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം നടത്തുന്നത്.

മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനുമുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോയമ്പ് നോൽക്കൽ,തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ.

പണ്ടൊക്കെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ മുഴുവൻ ഏതെങ്കിലും ഒരു തറവാട്ടുമുറ്റത്ത് ഒത്തുചേർന്നിട്ടായിരുന്നു തിരുവാതിര ആഘോഷിച്ചിരുന്നത്.

ഐതിഹ്യം
******************  
       ദക്ഷയാഗത്തിൽ ക്ഷണിക്കാതെ പോയ  സതിയെ ദക്ഷൻ അപമാനിച്ചതിനാൽ സതി ദേഹത്യാഗം ചെയ്ത വിവരമറിഞ്ഞ് ക്രുദ്ധനും ദുഃഖിതനുമായ പരമേശ്വരൻ ദക്ഷനെക്കൊന്ന് പ്രതികാരം ചെയ്യുകയും അതിനുശേഷം ഹിമാലയത്തിൽ പോയി തപസനുഷ്ഠിക്കുകയും ചെയ്തു. സതിദേവി ‍പാർവതീദേവിയായി പുനർജനിച്ച്, പരമേശ്വരനെത്തന്നെ ഭർത്താവായി ലഭിക്കാൻ പിതാവിന്റെ അനുവാദത്തോടുകൂടി പരമേശ്വരനെ പൂജിക്കാനും തപസ്സു ചെയ്യാനും തുടങ്ങി. ഈ സമയത്ത്, അസുരന്മാരുടെ ഉപദ്രവത്തിൽ നിന്നും ദേവന്മാരെ രക്ഷിക്കാൻ ശിവപുത്രന് മാത്രമേ സാധിക്കൂ എന്നതിനാൽ ദേവന്മാർ കാമദേവനോട് ശിവനേയും പാർവതിയേയും ഒന്നിപ്പിക്കാൻ അഭ്യർത്ഥിച്ചു. ആ അഭ്യർത്ഥന മാനിച്ച്കാമദേവൻ പുഷ്പബാണം അയക്കുകയും പാർവതിയിൽ അനുരക്തനാകുകയും ചെയ്തു. എന്നാൽ അതിന് കാരണക്കാരനായ കാമദേവനെ അദ്ദേഹം തൻറെ കോപാഗ്നിയിൽ ദഹിപ്പിക്കുകയും ചെയ്തു. ഭർത്താവിൻറെ വിയോഗത്താൽ ദുഃഖിതയായ കാമദേവൻറെ പത്നി രതീദേവി ഊണും ഉറക്കവുമില്ലാതെ വിലപിക്കുന്നു. രതീദേവിയുടെവിലാപത്തിൽ ദേവസ്ത്രീകളും ദുഃഖിതരായി നോമ്പെടുത്ത് ശിവനെ പ്രാർത്ഥിക്കാൻ തുടങ്ങി. സർവ്വരുടേയും പ്രാർത്ഥനയിലും വ്രതാനുഷ്ഠാനങ്ങളിലും സംപ്രീതനായ ശ്രീപരമേശ്വരൻ കാമദേവനെ പുനർജീവിപ്പിച്ചു. തുടർന്ന് അദ്ദേഹം പാർവതീദേവിയെ അർദ്ധാംഗിനിയായി സ്വീകരിച്ചു.

       ശ്രീപരമേശ്വരനെ ഭർത്താവായി ലഭിച്ചതിൻറെ ആഹ്ലാദത്തിൽ പാർവതീ ദേവി വനത്തിൽ ആടിയും പാടിയും കളിച്ചും രസിച്ചും പഴങ്ങൾ ഭക്ഷിച്ചും കേശാലങ്കാരം ചെയ്തും തുടിച്ചും കുളിച്ചും നീരാടിയും വെറ്റില ചവച്ചും ഊഞ്ഞാലാടിയും ആനന്ദിച്ചതിൻറെ ഓർമ്മക്കായും അതിനെ അനുകരിച്ചുമാണ് മകയിരവും തിരുവാതിര നാളും ചേർന്ന രാവിരൽ തിരുവാതിര ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം.


Thursday, 14 December 2017

വേദങ്ങൾ

              വൈദികസംസ്കൃതത്തിൽ  രചിക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളാണ് വേദങ്ങൾ.     'അറിയുക' എന്ന് അർത്ഥമുള്ള  'വിദ് '  എന്ന വാക്കിൽ നിന്നാ​ണ് വേദം എന്ന പദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. വേദങ്ങളെ പൊതുവെ പ്രകൃതികാവ്യം എന്നുവിളിക്കുന്നു.
വേദമാണു മാനവരാശിക്കു പരിചയമുള്ള ഏറ്റവും പഴക്കമുള്ള പുസ്തകങ്ങളായി പാശ്ചാത്യരും പൗരസ്ത്യരും അംഗീകരിച്ചിട്ടുള്ളത്.  വേദകാലഘട്ടം ക്രിസ്തുവിനു 1500-500 വർഷങ്ങൾക്കു മുമ്പ് ആയിരിക്കാമെന്നു പണ്ഡിതർ കരുതുന്നു.
സ്വാമി ദയാനന്ദസരസ്വതിയുടെ
(ആര്യസമാജ സ്ഥാപകൻ) ശാസ്ത്രീയ വിശകലനത്തിൽ, ഭാരതീയജ്യോതിഷാനുസരണം വേദോല്പത്തി 197കോടി അഥവാ 1.97ബില്യൺവർഷങ്ങൾക്ക് മുൻപാണു. 

          കൃഷ്ണദ്വൈപായനൻ അഥവാ വേദവ്യസനാണ് വേദങ്ങളെ നാലെണ്ണമായി ചിട്ടപ്പെടുത്തിയത്. ഋഗ്വേദം, യജുർ‌വേദം,സാമവേദം, അഥർ‌വവേദം എന്നിവയാണ് അവ. യഥാർത്ഥത്തിൽ മൂന്ന് വേദങ്ങളേ ഈശ്വര സൃഷ്ടിയായി ഉള്ളതെന്നും അതിൽ അഥർ‌വവേദം ഇല്ല എന്നും ഭാഷ്യമുണ്ട്. വേദത്രയം എന്ന് ഭഗവദ്ഗീത യിലും പറയുന്നു.   വേദമാണ് ഹിന്ദുക്കളുടെ പ്രമാണം. വേദം നിത്യമാണെന്നും സത്യമാണെന്നും ഹിന്ദുക്കൾവിശ്വസിക്കുന്നു.

ഋഗ്വേദം
***************
      സ്തുതിക്കുക എന്നർത്ഥമുള്ള 'ഋച്' എന്ന ധാതുവിൽ നിന്ന് ഉണ്ടായ പദമാണ് 'ഋക്". ഋഗ്വേദം ലോകത്തിലെ ഏറ്റവും പുരാതന സാഹിത്യഗ്രന്ഥമായി പരിഗണിക്കപ്പെടുന്നു.(ബി.സി.ഇ. 1500-നടുത്തോ അതിനു ശേഷമോ ആയിരിക്കണം ഋഗ്വേദം രചിക്കപ്പെട്ടിരിക്കുന്നത്). ഇതിലെ കീർത്തനങ്ങളാണ് 'സംഹിതകൾ'. ദൈവത്തോട് പ്രാർത്ഥിക്കുന്നതരത്തിലുള്ള ദേവസ്തുതികളാണ് ഋഗ്വേദത്തിലുള്ളത്. ഋഗ്വേദത്തെ മാക്സ് മുള്ളർ ഇംഗ്ലീഷിലേയ്ക്കും വള്ളത്തോൾ നാരായണമേനോൻ മലയാളത്തിലേയ്ക്കും വിവർത്തനം ചെയ്തു.10600 പദ്യങ്ങളുള്ള 1028 മന്ത്രങ്ങൾ അഥവാ സൂക്തങ്ങളും 10 മണ്ഡലങ്ങളും ഇതിലുണ്ട്. 'അഗ്നിമീളേ പുരോഹിതം' എന്നാരംഭിക്കുന്ന ഋഗ്വേദം 'യഥ വഹ്സുസഹാസതി' എന്ന് അവസാനിക്കുന്നു. വിശ്വാമിത്രനാൽ ചിട്ടപ്പെടുത്തപ്പെട്ട 'ഗായത്രീമന്ത്രം' ഇതിലെ ആറാം മണ്ഡലത്തിലാണ്. ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലാണ് 'പുരുഷസൂക്തം'. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചാതുർവർണ്ണ്യവ്യവസ്ഥ നിലവിൽ വന്നത്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നതാണ് ചാതുർവർണ്ണ്യവിഭാഗങ്ങൾ. ഇതിൽ ബ്രഹ്മാവിന്റെ (പുരുഷന്റെ) ശിരസ്സ്, കരങ്ങൾ, ഊരുക്കൾ, കാൽപ്പാദം എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവർ സൃഷ്ടിക്കപ്പെട്ടു എന്ന് പുരുഷസൂക്തത്തിൽ പറയുന്നു.

യജുർവ്വേദം
******************
    നിരവധി ഗദ്യഭാഗങ്ങളുള്ള വേദമാണിത്. ബലിദാനം, പൂജാവിധി എന്നിവയെക്കുറിച്ച് ഇവിടെ പരാമർശിക്കുന്നു. യജുർവേദത്തിലാണ് യജ്ഞം ആരംഭിച്ചത്. ഇതിന്റെ ഉപവേദമാണ് ധനുർവേദം. മന്ത്രദേവതാസിദ്ധികൾ, ആയുധവിദ്യകൾ എന്നിവ പരാമർശിക്കപ്പെടുന്നത് ഇതിലാണ്. യജുർവ്വേദം രണ്ടായി അറിയപ്പെടുന്നു അവ ശുക്ളയജുർവ്വേദം കൃഷ്ണയജുർവ്വേദം ഇവയാണ്.

സാമവേദം
***************
     യജ്ഞങ്ങൾ നടക്കുമ്പോൾ സ്തുതിക്കുന്ന അല്ലെങ്കിൽ ആലപിക്കുന്ന മന്ത്രങ്ങളാണ് സാമവേദത്തിൽ ഉളളത്.അവയിൽ പലതും ഋഗ്വേദസംബന്ധിയാണ്.

അഥർവവേദം
*****************
       അഥർവ്വ ഋഷിയുടെ പേരിലാണ് ഈവേദം അറിയപ്പെടുന്നത് ഈവേദത്തെക്കുറിച്ച് അനേകം അന്ധവിശ്വാസം നിലനിൽക്കുന്നു. അഥർവവേദം ഏറിയപങ്കും മറ്റ് വേദങ്ങളുടെ ഉപയോഗവും വിധികളും ആണ് വിഷയങ്ങൾ.

    വേദമന്ത്രങ്ങൾ ചൊല്ലുന്നതിന് ഒരു പ്രത്യേക രീതിയുണ്ട്. ഇതിനു "ഓത്ത്" എന്നും പറയാറുണ്ട്. UNESCO വേദം ചൊല്ലുന്നത് പൈതൃക സംസ്കൃതിയായി അംഗീകരിച്ചിട്ടുണ്ട്.  ഓരോ വേദമന്ത്രത്തിനും ഋഷി, ദേവത,ഛന്ദസ്സ്,സ്വരം എന്നിവയുണ്ട്.

വേദ ഭാഗങ്ങൾ :- സംഹിത,ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത്

വേദാംഗങ്ങൾ: - ശിക്ഷ, കല്പം,വ്യാകരണം, നിരുക്തം, ജ്യോതിഷം, ഛന്ദസ്സ്

ഉപവേദങ്ങൾ: ആയുർവേദം, ധനുർവേദം, ഗന്ധർവ്വവേദം, അർത്ഥശാസ്ത്രം

Saturday, 28 October 2017

മഹാദേവൻ(ശിവൻ)

ഹൈന്ദവവിശ്വാസം അനുസരിച്ച്ത്രിമൂർത്തികളിൽ പ്രധാനിയും സംഹാരത്തിന്റെ മൂർത്തിയുമാണ് പരബ്രഹ്മമൂർത്തിയായ "പരമശിവൻ". ശിവം എന്നതിന്റെ അർത്ഥം മംഗളകരമായത്‌ എന്നാണ്. പൊതുവേ തമോഗുണ സങ്കൽപ്പത്തിലാണ് ശിവനെ കാണുന്നത്. പരമശിവന് രൂപമുള്ളതും രൂപമില്ലാത്തതുമായ സങ്കല്പങ്ങളുണ്ട്. നല്ലതും ചീത്തയുമെല്ലാം ശിവൻ തന്നെ ആണെന്നാണ് ശിവപുരാണം വായിച്ചാൽ മനസിലാവുന്നത്. പരബ്രഹ്മം, ഓംകാരം എന്നിവ ലോകനാഥനായ ശ്രീപരമേശ്വരൻ തന്നെയാണന്നും; എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷപ്രാപ്തി നേടുന്നതെന്നും ശിവപുരാണം പറയുന്നു. ദക്ഷപുത്രിയും ആദിശക്തിയുടെ അംശാവതാരവുമായ സതിയാണ് ശിവന്റെ ആദ്യ പത്നി. പിന്നീട് ഹിമവാന്റെ പുത്രിയും സാക്ഷാൽ പരാശക്തിയുമായ ദേവി പാർവ്വതിയുമായിവിവാഹം നടന്നു. പിതാവും മാതാവും (പ്രകൃതിയും) ആയിട്ടാണ് ശിവനേയും ശക്തിയേയും സങ്കല്പിച്ചിരിക്കുന്നത്. ദേവന്മാരുടേയും ദേവനായാണ് മഹാദേവനെ ശൈവർ ആരാധിക്കുന്നത്. അതിനാൽ മഹേശ്വരൻ എന്നും വിളിക്കപ്പെടുന്നു. ബ്രഹ്‌മാവും വിഷ്ണുവും ഗണപതിയുമെല്ലാം ശിവന്റെ മറ്റു ഭാവങ്ങൾ തന്നെയാണെന്നും ശൈവർ വിശ്വസിക്കുന്നു. ഗംഗയെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു. ശിവന് കപർദ്ദം എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്‌. ശിവന്റെ ശിരസ്സിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ശിവന് മൂന്ന് കണ്ണുകളാണുള്ളത്. നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണ്. ശിവൻ തന്റെ പ്രധാന ആയുധമായ ത്രിശൂലം സദാ വഹിയ്ക്കുന്നു.നന്ദി എന്ന വെളുത്ത കാളയാണ് വാഹനം. ശിവന്റെ കഴുത്തിൽ മനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ മുണ്ഡമാല കിടക്കുന്നു. ശിവൻ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവൻ രണ്ടു കൈയ്യുള്ളവനായും എട്ടും പത്തും കൈകൾ ഉള്ളദേവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്. ഭസ്മധാരിയാണ് ശിവൻ. ശിവന്റെ സർവാംഗങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിയ്ക്കുന്നു. ശിവന്റെ കണ്ഠാഭരണമാണ് നാഗരാജാവായ "വാസുകി". ശിവൻ ദേവാസുരയുദ്ധങ്ങളിൽ പങ്കെടുക്കുകയും നിരവധി അസുരന്മാരെനിഗ്രഹിയ്ക്കുകയും ചെയ്തിരിക്കുന്നു. ഭാരതത്തിൽ ശിവലിംഗത്തെ പൂജിയ്ക്കുന്ന ഒരു സമ്പ്രദായമുണ്ട്. ശിവലിംഗം ആദിയും അന്തവും ഇല്ലാത്ത പ്രപഞ്ചത്തിന്റെ പ്രതീകമായി ശൈവർ കരുതുന്നു. ശിവന്റെ ആയുസ് വിഷ്ണുവിന്റെ ആയുസിന്റെ ഇരട്ടിയാണ്. ഓരോ കല്പത്തിന്റെ അന്ത്യത്തിലും‍ ശിവനുൾപ്പെടെ ത്രിമൂർത്തികൾ ഭഗവാന്റെ തന്നെ പ്രകൃതിയായ ആദിപരാശക്തിയിൽ  ലയിച്ചു ചേരുകയും; അടുത്ത സൃഷ്ടികാലത്ത് മഹാമായയുടെ ത്രിഗുണങ്ങൾക്കനുസരിച്ചു വീണ്ടും അവതരിക്കും എന്നതാണ് വിശ്വാസം. രജോഗുണമുള്ള ബ്രഹ്മാവ്,  സത്വഗുണമുള്ള വിഷ്ണു, തമോഗുണമുള്ള ശിവൻ       എന്നിവരാണ് ത്രിമൂർത്തികൾ.   ഭൈരവൻ,ഭദ്രകാളി, വീരഭദ്രൻ എന്നിവരാണ് ശിവഗണങ്ങളിൽ പ്രധാനികൾ. ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ.ഗണപതി, സുബ്രഹ്മണ്യൻ,ധർമ്മശാസ്താവ്, ഹനുമാൻ എന്നിവർ പുത്രന്മാർ. ലോകരക്ഷാർത്ഥം കാളകൂട വിഷം സേവിച്ചു കടും നീല നിറത്തിലുള്ള കഴുത്ത് മൂലം ശിവൻ "നീലകണ്ഠൻ" എന്നും അറിയപ്പെടാറുണ്ട്. മാർക്കണ്ഡേയ മഹർഷിയെ മരണത്തിൽ നിന്നും രക്ഷിച്ചു ദീർഘായുസ് നൽകിയതിനാൽ ശിവനെ "മൃത്യുഞ്ജയൻ" എന്നും വിളിക്കുന്നു. ആയുരാരോഗ്യ വർദ്ധനവിനായി നടത്തപ്പെടുന്ന "മൃതുഞ്ജയഹോമം" ശിവനെ പ്രീതിപ്പെടുത്താൻ ഉള്ളതാണ്.

Wednesday, 20 September 2017

ദുർഗ്ഗാദേവി


                  ഹൈന്ദവവിശ്വാസമനുസരിച്ച് ശിവപത്നിയായ ശ്രീപാർവ്വതിയുടെ   രൗദ്ര രൂപമാണ് ആദിപരാശക്തിയെന്ന ദുർഗ്ഗാദേവി. മഹിഷാസുരനെ വധിക്കാൻ വേണ്ടി അവതാരം എടുത്തതെന്നാണ്‌ വിശ്വാസം. പതിനാറ് കൈകൾ ഉള്ളതുംസിംഹത്തിന്റെ പുറത്ത് സഞ്ചരിക്കുന്നതുമായിട്ടാണ് ദുർഗ്ഗദേവിയെ കണക്കാക്കുന്നത്. ദുഃഖനാശിനിയും ആപത്ത് അകറ്റുന്നവളുമാണ് ദുർഗ്ഗാദേവി എന്ന് ദേവി ഭാഗവതം പറയുന്നു. "മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി" എന്നീ മൂന്ന് ഭാവങ്ങളും ദേവിക്കുണ്ട്. സൽക്കർമങ്ങൾ ചെയ്യുവാനുള്ള ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമായാണ് മൂന്ന് ദേവീ രൂപങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ നവരാത്രികാലത്ത് ഒൻപത് ഭാവങ്ങളിലും ആദിശക്തി മാതാവിനെ ആരാധിക്കാറുണ്ട്. ഇതാണ് "നവദുർഗ്ഗ".

              "മഹാമായ, പരാശക്തി, ലളിത, ഭുവനേശ്വരി, ജഗദംബ, ചണ്ഡിക, അമ്മൻ, കാളിക, അന്നപൂർണേശ്വരി, നാരായണി, പ്രകൃതി, കുണ്ഡലിനി" തുടങ്ങി പല പേരുകളിലും ദുർഗ്ഗ അറിയപ്പെടുന്നു.

ഐതിഹ്യം
*********************
           മഹിഷാസുരനെ വധിക്കാന്‍ എന്തു ചെയ്യണമെന്ന് ചോദിച്ച്, ബ്രഹ്മാവും മഹേശ്വരനും ഇന്ദ്രാദികളും കൂടി വൈകുണ്ഠത്തില്‍ ചെന്ന് മഹാവിഷ്ണുവിനെ കണ്ടു. ”ഒരു സ്ത്രീയില്‍ നിന്നേ മഹിഷാസുരന് മരണം സംഭവിക്കൂ”എന്ന വരം താന്‍ മഹിഷാസുരന് നല്‍കിയിട്ടുണ്ടെന്ന് ബ്രഹ്മാവ് മഹാവിഷ്ണുവിനോട് പറഞ്ഞു. ആ വരം കിട്ടിയ മഹിഷാസുരന്‍ ”സ്ത്രീ വെറും അബലയല്ലേ?”എന്ന ചിന്തയാല്‍ മരണഭയം കൂടാതെ അഹങ്കാരിയായി.
എന്തു ചെയ്യണമെന്ന് ഏവരും ചിന്തിച്ചു നില്‍ക്കുമ്പോള്‍ ബ്രഹ്മാവിന്റെ മുഖത്തുനിന്നും അതിയായ ഒരു തേജസുണ്ടായി. രക്തനിറത്തിലുള്ള അതിന്റെ പ്രകാശം സഹിക്കുവാന്‍ കഴിയാത്തതായിരുന്നു.
അപ്പോള്‍ മഹേശ്വരന്റെ ദേഹത്തുനിന്നും ഉഗ്രവും ഭയങ്കരവുമായ വെളുത്ത നിറത്തില്‍ ഒരു ഘോരരൂപിണി, മലപോലെ തമോഗുണിയായി പ്രത്യക്ഷയായി.അതുപോലെ, വിഷ്ണുശരീരത്തില്‍നിന്നും നീല നിറത്തില്‍ ആശ്ചര്യമായ ഒരു രൂപവും ഉണ്ടായി. അതുകണ്ട ദേവന്മാര്‍ ഓരോരുത്തരും ആശ്ചര്യചകിതരായി.
അപ്പോള്‍ വീണ്ടും ഇന്ദ്രന്‍, വരുണന്‍, കുബേരന്‍, യമന്‍, വഹ്നി മുതലായ ദിക്പാലകരില്‍നിന്നും തേജസുകള്‍ ഉണ്ടായി. ഇവയെല്ലാം ഒന്നായിത്തീര്‍ന്നു. അത് എല്ലാ ശ്രേഷ്ഠമായ ഗുണങ്ങളുമുള്ള ഒരു സ്ത്രീയായിത്തീര്‍ന്നു.  ശങ്കരന്റെ തേജസില്‍നിന്ന് വെളുത്ത ശോഭയുള്ള മുഖവും, യമതേജസില്‍നിന്ന് കറുത്ത ഇടതൂര്‍ന്ന നീണ്ട മുടിയുണ്ടായി.
അഗ്‌നിതേജസില്‍നിന്ന് മൂന്ന് കണ്ണുകളും വായുതേജസില്‍നിന്ന് ചുവന്ന ചുണ്ടുകളും, വിഷ്ണുതേജസില്‍നിന്ന് പതിനെട്ട് കൈകളും ഇന്ദ്രതേജസില്‍നിന്ന് മൂന്ന് മടക്കുള്ള വയറും (അത് സുന്ദരീലക്ഷണമാണ്), വരുണ തേജസില്‍നിന്ന് അതിമനോഹരമായ കണങ്കാലുകളും തുടയും അഗ്‌നിതേജസില്‍നിന്ന് നല്ല ആകാരവും ശബ്ദവും ഉണ്ടായി. ആ തേജോരൂപം കണ്ട വിഷ്ണുഭഗവാന്‍ ദേവന്മാരോട് പറഞ്ഞു- ”ഹേ, ദേവന്മാരെ! നിങ്ങളുടെ പക്കലുള്ള എല്ലാ നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ആയുധങ്ങളും ഈ ദേവിക്ക്കൊടുക്കൂ”-
അതുകേട്ട പാലാഴി, ദേവിക്ക് ദിവ്യവും പുതിയതും, നേര്‍ത്തതുമായ ചുകന്ന പട്ടുവസ്ത്രവും നല്ല പവിഴമാലയും കൊടുത്തു. വിശ്വകര്‍മ്മാവ്, കോടിസൂര്യപ്രഭയുള്ള ചൂഡാമണിയും മുടിയില്‍ ചൂടാന്‍ കൊടുത്തു. പിന്നീട് നാനാ രത്നങ്ങള്‍ പതിച്ച കുണ്ഡലങ്ങള്‍ കാതിലണിയാനും, വളകള്‍, തോള്‍വളകള്‍ മുതലായവയും ആഭരണങ്ങളായി വിശ്വകര്‍മ്മാവ് കൊടുത്തു. കാലുകളില്‍ അണിയാന്‍ ശബ്ദിക്കുന്ന, സൂര്യനെപ്പോലെ തിളങ്ങുന്ന പൊന്‍ചിലമ്പുകള്‍ ത്വഷ്ടാവു കൊടുത്തു.
കഴുത്തിലണിയാന്‍ തിളങ്ങുന്ന രത്നമാലയും മോതിരങ്ങളും ഗന്ധം നശിക്കാത്തതും വാടാത്തതുമായ അതിദിവ്യമായ താമരമാലയും മഹാര്‍ണവം കൊടുത്തു.  ഇതെല്ലാം കണ്ട ഹിമവാനാകട്ടെ, തന്റെ ഗുഹകളില്‍ പാര്‍ക്കുന്ന നല്ല ലക്ഷണമൊത്ത സിംഹത്തേയും ദേവിക്ക് വാഹനമായി കൊടുത്തു. അങ്ങനെ സര്‍വാഭരണവിഭൂഷിതയായി സ്വര്‍ണവര്‍ണമുള്ള ആ സിംഹത്തിന്റെ പുറത്ത് ദേവി ആസനസ്ഥയായി.

      മഹാവിഷ്ണു തന്റെ സുദര്‍ശനചക്രം ദേവിക്ക് നല്‍കി. ശ്രീ പരമേശ്വരന്‍ തൃശൂലവും ഇന്ദ്രന്‍ വജ്രായുധവും ബ്രഹ്മാവ് ഗംഗാജലം നിറച്ച കമണ്ഡലുവും വരുണന്‍ പാശവും (കയറ്) വാളും പരിചയും കൊടുത്തു. വിശ്വകര്‍മ്മാവ് തന്റെ മൂര്‍ച്ചയുള്ള മഴുവും. കുബേരൻ അമൃത് നിറച്ച രത്നപാത്രം  ദേവിക്ക് നല്‍കി.
            ക്രോധം, ദ്വേഷം, രാഗം മുതലായ ശത്രുക്കളില്ലാതാകാന്‍ നമുക്ക് ഈ നവരാത്രിദേവിയെ ഭജിയ്ക്കാം!

   'സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണീം വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേസദാ.’

Thursday, 10 August 2017

ബ്രഹ്മദേവൻ


ബ്രഹ്മാവ്
*************
                     ഹിന്ദുമതത്തിൽ സൃഷ്ടി കർത്താവാ‍ണ് ബ്രഹമാവ്.                            ബ്രഹ്മപുരാണംഅനുസരിച്ച് ബ്രഹ്മാവ് മനുവിനെസൃഷ്ടിക്കുകയും മനുവിലൂടെ സകല മനുഷ്യരാശിയും സൃഷ്ടിച്ചതായും പ്രസ്താവിച്ചിരിക്കുന്നു. രാമായണത്തിലും മഹാഭാരതത്തിലും മാനവ സൃഷ്ടി ബ്രഹ്മാവിലൂടെയെന്ന് പ്രതിപാദിക്കുന്നു. വേദാന്തത്തിൽ പറയപ്പെടുന്ന ബ്രഹ്മം‌ എന്നതിന് ഇദ്ദേഹവുമായി തുലനം ചെയ്യാനാകില്ല കാരണമത് പുരുഷ സങ്കല്പമേയല്ല. അത് നിരാകാരമായതാണ്. ബ്രഹ്മാവിന്റെ പത്നി വിദ്യയുടെ ദേവതയായ സരസ്വതിദേവിയാണ്.സരസ്വതിദേവിയുമായി ചേർന്നുനിൽക്കുന്ന സങ്കല്പം ആയതുകൊണ്ടുതന്നെ ശബദത്തിന്റെയും സംസാരശക്തിയുടെയും ദേവനായും കരുതിവരുന്നു.
         ബ്രഹ്മാവിന്റെ വ്യത്യസ്ത അവയവങ്ങളിൽ നിന്നു ജനിച്ച പ്രജാപതിമാർ പിതാവിന്റെ നിർദ്ദേശപ്രകാരം പ്രപഞ്ചസൃഷ്ടിയിൽ വ്യാപൃതരാവുകയും വൈവിധ്യമാർന്ന ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും ആവിർഭാവത്തിനു കാരണമാവുകയും ചെയ്തു.
      പുരാണങ്ങൾ അനുസരിച്ച് ബ്രഹ്മാവ് സ്വയം ജനിച്ചതായാണ് (സ്വയംഭൂ). വേറെ ചില സങ്കല്പം അനുസരിച്ച് ബ്രഹ്മാവ് ജലത്തിൽ ഒരു വിത്തായി ജനിച്ചതായി കരുതുന്നു. ഇതൊരു സ്വർണ്ണ അണ്ഡമാകുകയും അതിൽനിന്ന് ബ്രഹ്മാവ് അഥവാ ഹിരണ്യഹർഭൻ ജനിക്കുകയും ക്രമേണ ഈ അണ്ഡം വികസിച്ച് ബ്രഹ്മാണ്ഡം ആകുകയും ചെയ്തു എന്നാണ് വിശ്വാസം. വിഷ്ണുവിന്റെ നാഭിയിൽ നിന്നാണ് സൃഷ്ടി കർത്താവാ‍യ ബ്രഹ്മാവ് ഉണ്ടായതെന്നും ചില കഥകൾ ഉണ്ട്
ബ്രഹ്മാവിന്റെ ആയുസ്സ് 100 ബ്രഹ്മവർഷം എന്നോ രണ്ടു പരാർദ്ധം എന്നോ കണക്കാക്കുന്നു. രണ്ടു പരാർദ്ധം ഏകദേശം മൂന്നൂറു കോടികോടി വർഷങ്ങളാണ്‌. ബ്രഹ്മാവിന്റെ ഒരു ദിവസം തന്നെ 2000 ചതുർയുഗങ്ങളാണെന്നും പറയപ്പെടുന്നു.

Tuesday, 8 August 2017

സുദർശനചക്രം


             ഹിന്ദു പുരാണങ്ങളിൽ മഹാവിഷ്ണുവിന്റെ അടയാളമായി കരുതപ്പെടുന്ന കയ്യിൽ കറങ്ങുന്ന മൂർച്ചയുള്ള ആയുധത്തെയാണ്‌ സുദർശന ചക്രം എന്നു പറയുന്നത്. ധർമ്മത്തിന്റെ ശത്രുക്കളെ ഇല്ലാതാക്കുവാൻ മഹാവിഷ്ണു ഉപയോഗിക്കുന്ന ആയുധം ആണിത് മഹാവിഷ്ണുവിന്റെ നാലു കൈകളിലായി  ശംഖ്,  ചക്രം, ഗദ, താമര പിടിക്കുന്നു. ചുണ്ടു വിരൽ ഉപയോഗിച്ചാണ് മഹാവിഷ്ണു സുദർശന ചക്രം പിടിക്കുന്നത്. ഇത് ഒരു ദൈവിക ആയുധമായാണ് സകല്പ്പം. മഹാവിഷ്ണുകൂടാതെ ദേവിയും ശിവനും ചക്രം ഉപയോഗികാൻ കഴിവുണ്ട്

പേരിനുപിന്നിൽ
      'സു' എന്നാൽ നല്ലത്,  എന്നും 'ദർശനം' എന്നാൽ കാഴ്ച എന്നുമാണ് അർഥം. സുദർശനം എന്നാൽ നല്ല കാഴ്ച്ച എന്നാണ് അർഥം. ഇതിനെ ചക്രം ആയി ചിത്രീകരിച്ചിരിക്കുന്നതിന്റെ കാരണം. ഒരു ചക്രത്തെ ഏത് ദിശയിൽ നോക്കിയാലും അതിന്റെ രൂപത്തിൽ മാറ്റം വരുന്നില്ല. അതുപോലെ ഏതു വശത്ത് നിന്ന് നോക്കിയാലും നല്ലതായി അനുഭവപ്പെടുന്ന ദർശനം ഉപയോഗിച്ച് മനുഷ്യമനസ്സിലെ തിന്മയെ നശിപ്പിച്ച് നന്മയെ സ്ഥാപിക്കാൻ വിഷ്ണു ഈ ആയുധം ഉപയോഗിക്കുന്നു.

 സുദര്‍ശന മന്ത്രം
~~~~~~~~~~~~~~~~~~~~~~~~~~~~~
"ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ പരായ പരം പുരുഷായ പരമാത്മനേ പരകര്‍മ്മ മന്ത്രയന്ത്രൌഷധാസ്ത്രശസ്ത്രാണിസംഹര സംഹര മൃത്യോര്‍മ്മോചയ മോചയ ഓം നമോ ഭഗവതേ മഹാസുദര്‍ശനായ ദീപ്ത്രേ ജ്വാലാ പരീതായ സര്‍വദിക്ഷോഭണകരായ ബ്രഹ്മണേ പരജ്യോതിഷേ ഹും ഫഡ്"

സുദര്‍ശന ചക്രത്തെയും അതിലൂടെ മഹാവിഷ്ണുവിനെയും പ്രീതിപ്പെടുത്താനും ഉദ്ദിഷ്ട ഫലപ്രാപ്തിയ്ക്കും വേണ്ടി ചൊല്ലുന്ന മന്ത്രമാണ് സുദര്‍ശന മന്ത്രം
ദോഷ ശാന്തിക്കായി മഹാസുദര്‍ശന യന്ത്രധാരണവും നടത്താറുണ്ട്.

ഭാരതം


Monday, 7 August 2017

ഓം

എന്താണ് ഓം ?

ഓം എന്ന ശബ്ദത്തിന് പ്രണവം അഥവാ ബ്രഹ്മം എന്നാണ് അര്‍ത്ഥം. അനശ്വരമായ നാദ ബ്രഹ്മ വിരാക്ഷര മന്ത്രമാണ് ഇത്. എല്ലാ മന്ത്രങ്ങളും ഓം എന്ന ശബ്ദത്തോട് ചേര്‍ത്താണ് തുടങ്ങുന്നത്. എല്ലാം ഓമില്‍ അന്തര്‍ഭവിച്ചിരിക്കുന്നു.

ഓമില്‍ കവിഞ്ഞ് ഒന്നുമില്ല, സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതും എല്ലാം ഓം എന്ന ശബ്ദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന് മാണ്ഡ്യൂക്യോപനിഷത്തില്‍ പറയുന്നു.                      സൂത്രസംഹിതയിൽ കാണുന്നത് ഇപ്രകാരമാണു.              സൃഷ്ടികർമത്തിന് മുമ്പ്, ബ്രഹ്മാവ്, മഹേശ്വരദർശനത്തിനായി,പഞ്ചാഗ്നിമധ്യത്തിൽ തപസ്സിരുന്നു. ദീർഘമായ തീവ്രതപസ്സിൽ പ്രസാദിച്ച ശിവൻ, ഭൂമിയുംഅന്തരീക്ഷവും സ്വർഗവും നിർമ്മിക്കാൻ അനുഗ്രഹം നൽകി. പക്ഷേ, ത്രിലോകങ്ങളിലും പരമേശ്വരനെ കാണാത്തതിൽ ബ്രഹ്മാവ് വിഷമിച്ചു. ഭൂമിയിൽ നിന്ന് അഗ്നിയുംഅന്തരീക്ഷത്തിൽനിന്ന് വായുവുംസ്വർഗത്തിൽ സൂര്യനും ഉണ്ടായി. അതിലൊന്നും ശിവനെ കാണാതെ ബ്രഹ്മാവ് ശിവസങ്കല്പത്തിൽ മുഴുകി. അഗ്നിയിൽ നിന്ന് ഋഗ്വേദവും വായുവിൽ നിന്നു യജുർവേദവും സൂര്യനിൽ നിന്ന് സാമവേദവും ഉണ്ടാകുന്നത് കാണാൻ കഴിഞ്ഞു. അവയിൽനിന്ന് യഥാക്രമം ഭൂ:,ഭുവ:,സ്വ: എന്നീ ശബ്ദങ്ങൾ പുറപ്പെടുന്നത് കേട്ടു. ആ വ്യാഹൃതികളിൽനിന്നും യഥാക്രമം 'അ'കാരവും 'ഉ'കാരവും 'മ'കാരവും പുറപ്പെട്ടു. ആ വർണങ്ങൾ ഒന്നിച്ചപ്പോൾ ഓംകാരമുണ്ടായി. പ്രണവസ്വരൂപമായ ഓംകാരത്തിൽ മഹേശ്വരന്റെ രൂപം തെളിഞ്ഞു എന്നാണ് വിശ്വാസം.

അ'കാരം വിഷ്ണുവിനെയും 'ഉ'കാരം ശിവനെയും 'മ'കാരം ബ്രഹ്മവിനെയും പ്രതിനിധാനം ചെയ്യുന്നു.

അകാരോ വിഷ്ണു രുദ്ദിശ്യ
ഉകാരസ്തു മഹേശ്വര:
മകാരസ്തു സ്മൃതോ ബ്രഹ്മാ…
പ്രണവസ്തു ത്രയാത്മക:

Sunday, 30 July 2017

തൃക്കണ്ടിയൂർ മഹാശിവക്ഷേത്രം

            മലപ്പുറം ജില്ലയിൽ തിരൂരിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ്  തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം. കേരള-ദ്രാവിഡ ശൈലിയുടെ ഉത്തമ ഉദാഹരണമാണ്. കിഴക്കു ദർശനമായുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠപരമശിവൻ ആണ്. പരമശിവനെ കൂടാതെ പ്രധാനമൂർത്തിയായി മഹാവിഷ്ണു പ്രതിഷ്ഠയും തൃക്കണ്ടിയൂർ മതിലകത്തുണ്ട്. വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠനടത്തിയത് എന്നാണ് ഐതിഹ്യം.

ഐതിഹ്യം
******************************
          ഒരേ ദിവസം മൂന്നു പ്രതിഷ്ഠകൾ മൂന്നുനേരത്തായി ശ്രീ പരശുരാമൻ പ്രതിഷ്ഠിച്ചുവെന്നാണ് ഐതിഹ്യം. രാവിലെ കോഴിക്കോട് തിരുവണ്ണൂരിലും ഉച്ചക്ക് ഫറോക്കിൽ മണ്ണൂരിലും വൈകീട്ട് തൃക്കണ്ടിയൂരിലുമാണ് ഈ മൂന്ന് പ്രതിഷ്ഠകൾ നടത്തിയത്. ഈ മൂന്ന് ക്ഷേത്രങ്ങളിലും പ്രതിഷ്ഠകൾ നടന്ന നേരങ്ങളിൽ ഒരേ ദിവസം പ്രാർത്ഥിക്കാൻ കഴിഞ്ഞാൽ സർവ്വകാര്യ സിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. എ.ഡി. 823-ൽ ചേരമാൻ പെരുമാളാണ് തൃക്കണ്ടിയൂർ ക്ഷേത്രം പണിതത്. പ്രതിഷ്ഠ നടന്നത് പ്രദോഷകാലത്തായതിനാലായിരിക്കണം ദേവൻ പ്രദോഷ ശിവനായും അറിയപ്പെടുന്നു. അതുമൂലംപ്രദോഷവ്രതത്തിന് ഇവിടെ വലിയ പ്രാധാന്യം കല്പിക്കപ്പെടുന്നു. പ്രദോഷസമയത്ത് ശിവങ്കൽ അഭിഷേകം നടത്തുന്നതും കൂവളാർച്ചന നടത്തുന്നതും മറ്റും അത്യന്തം പുണ്യപ്രദമാണ്. ഈ സമയത്ത് സമസ്ത ദേവന്മാരും ശിവസാമീപ്യത്തിൽ ഉണ്ടാവുമെന്നാണ് വിശ്വാസം.

        ക്ഷേത്രമതിലകത്തിനു മൂന്ന് ഏക്കർ വിസ്തൃതിയുണ്ട്. കിഴക്കു ദർശനമായുള്ള ഈ ക്ഷേത്രത്തിൽ സ്വയംഭൂലിംഗമാണ്. മഹാദേവന്‌ ഇവിടെ ധ്യാനവസ്ഥയിലുള്ള ഭാവമാണ്. ഗജപൃഷ്ഠാകൃതിയിലാണ് ശ്രീകോവിലിൽ പണിതീർത്തിരിക്കുന്നത്. ക്ഷേത്ര സോപാനത്തിലും മണ്ഡപത്തിലും നന്ദികേശ്വര പ്രതിഷ്ഠകൾ കാണാം. ക്ഷേത്രത്തിന്‌ മുന്നിൽ അതിവിശാലമായ ക്ഷേത്രക്കുളം. പ്രധാനക്ഷേത്രത്തിനു വടക്കുഭാഗത്ത് മഹാവിഷ്ണു ക്ഷേത്രം. മഹാവിഷ്ണു ഇവിടെ തുല്യപ്രാധാന്യമുള്ള ദേവനാണ്. ക്ഷേത്രപ്രതിഷ്ഠ നടത്തിയ പരശുരാമനെ ചുറ്റമ്പലത്തിൽ പടിഞ്ഞാറോട്ട് ദർശനമായി ആരാധിച്ചുവരുന്നു. കൂടാതെ ഗണപതിയും പ്രതിഷ്ഠയായുണ്ട്.

            തൃക്കണ്ടിയൂർ ക്ഷേത്രത്തിൽ നന്ദികേശ്വരന് ഏറെ പ്രാധാന്യം കല്പിക്കുന്നുണ്ട്. ചുറ്റമ്പലത്തിന് പുറത്ത് അല്പം മാറി തെക്കുഭാഗത്ത്‌ അന്തിമഹാകാളൻ പ്രതിഷ്ഠയുണ്ട്. ശിവഭൂത ഗണങ്ങളിൽ വരുന്ന ഈ അന്തിമഹാകാളനാണ് ക്ഷേത്രത്തിന് സ്ഥാനം കണ്ടെത്തിയതും സംരക്ഷിക്കുന്നതുമെന്നു വിശ്വസിക്കുന്നു. കൂടാതെ വടക്കുഭാഗത്ത് അയ്യപ്പനുമുണ്ട്.

നിത്യപൂജകൾൽ
****************************
            കേരളത്തിൽ വളരെ നേരത്തെ നടതുറക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കണ്ടിയൂർ. ഇവിടെ ക്ഷേത്രനട തുറക്കുന്നത പുലർച്ച രണ്ടരയ്ക്കാണ്‌. അഞ്ചുപൂജകൾ പടിത്തരമായിട്ടുണ്ട്. മൂന്നര മുതൽ നാലവരെയുള്ള സമയത്താണ്‌ അടച്ചുപൂജ.   വിശിഷ്ടമായ ഈ ശക്തിപൂജ ശിവശക്തിഐക്യരൂപത്തെ സന്തോഷിപ്പിക്കുന്നു. ശർക്കര പൂജ ഇതരക്ഷേത്രങ്ങളെ അപേക്ഷിച്ച് പ്രത്യേകതയുള്ള ഈ പൂജ  അതിവിശിഷ്ടമായി കരുതുന്നു. ഇതിൽ പാർവ്വതി പരമേശ്വരന്മാർക്ക്‌ ഒന്നിച്ചുള്ള പായസനിവേദ്യമാണ് പ്രധാനം. നാഴിയരിയ്ക്ക്‌ അഞ്ചുകിലോ ശർക്കരകൊണ്ട്‌ ഉണ്ടാക്കുന്ന ഈ അത്യപൂർവ്വ നേദ്യമാണിത്.

വിശേഷദിനം
************************
ഇവിടെ പടഹാദി ഉത്സവമാണ്‌. തുലാം മാസത്തിൽ കറുത്ത സപ്തമി മുതൽ കറുത്തവാവു വരെ എട്ടുദിവസം ഉത്സവം നീണ്ടു നിൽക്കുന്നു.

യാത്രാമാർഗ്ഗം
***************************
ഈ ക്ഷേത്രം തിരൂർ ടൗണിൽ സ്ഥിതി ചെയ്യുന്നു.
റയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്റ്റാന്റിൽ നിന്നും ഏകദേശം 1km ദൂരം മാത്രം.
-----------------------------------------
                               തയ്യാറാക്കിയത്,
                               ഷിജിത്ത് പോത്തനൂർ
                               Mob: 9947663270

Wednesday, 26 July 2017

തൃപ്രങ്ങോട് മഹാശിവക്ഷേത്രം

കേരളത്തിലെപ്രസിദ്ധങ്ങളായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് തൃപ്രങ്ങോട് ശിവക്ഷേത്രം. പുരാണ കഥകളുമായി ബന്ധപ്പെട്ട ചരിത്ര പ്രസിദ്ധമായ ഈ ക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃപ്രങ്ങോട് ഗ്രാമത്തിൽസ്ഥിതിചെയ്യുന്നത്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ  ഒന്നാണിത്. പടിഞ്ഞാറോട്ട് ദർശനമായി കാണപ്പെടുന്നചുരുക്കം    ചില ശിവക്ഷേത്രങ്ങളിലൊന്നാണ് തൃപ്രങ്ങോട്

ഐതിഹ്യം
************************
പതിനെട്ട് പുരാണങ്ങളിൽ അതിപ്രസിദ്ധമായമാർക്കണ്ഡേയ പുരാണത്തിൽ നിന്നെടുത്ത കഥയാണ് ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് ആധാരം. : ഇന്ന് ക്ഷേത്രത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള കാരണയിൽ ക്ഷേത്രമാണ് ആദ്യം ഇവിടെയുണ്ടായിരുന്നത്. അക്കാലത്ത്, ഇതിനടുത്ത് താമസിച്ചിരുന്ന താപസശ്രേഷ്ഠനായ മൃഗണ്ഡു മഹർഷിയ്ക്കും പത്നി മദ്രുവതിയ്ക്കും വിവാഹം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ദുഃഖിതരായ അവർ ശിവനെ ഭജിച്ച് തപസ്സ് ചെയ്യാൻ തുടങ്ങി. ഏറെക്കാലത്തെ കഠിനതപസ്സിനൊടുവിൽ പ്രത്യക്ഷനായ ഭഗവാൻ ശിവൻ അവരോട് ഇങ്ങനെ ചോദിച്ചു: 'എങ്ങനെയുള്ള മകനെ വേണം? ഒന്നിനും കൊള്ളാതെ നൂറ് വയസ്സുവരെ ജീവിച്ചിരിയ്ക്കുന്ന മകനെ വേണോ അതോ എല്ലാം തികഞ്ഞ പതിനാറ് വയസ്സുവരെ മാത്രം ജീവിച്ചിരിയ്ക്കുന്ന മകനെ വേണോ?'ഇത് ഇരുവരെയും ദുഃഖിതരാക്കി. എങ്കിലും ഒന്നിനും കൊള്ളാതെ ദീർഘായുസ്സായിരിയ്ക്കുന്നതിലും നല്ലത് എല്ലാം തികഞ്ഞ് അല്പായുസ്സായിരിയ്ക്കുന്നതാണെന്ന് അറിയാവുന്ന അവർ രണ്ടാമത്തെ മകനെ മതിയെന്ന് പറഞ്ഞു. അങ്ങനെ അവർക്ക് ജനിച്ച മകനാണ് മാർക്കണ്ഡേയൻ. വളരെ ചെറുപ്പത്തിൽത്തന്നെ മാർക്കണ്ഡേയൻ വേദങ്ങളും ശാസ്ത്രങ്ങളും മറ്റും അഭ്യസിച്ച് മിടുക്കനായി. മകന്റെ ഓരോ പിറന്നാളും മൃഗണ്ഡുവിനെയും മദ്രുവതിയെയും അത്യധികം വേദനിപ്പിച്ചു. ഒടുവിൽ പതിനാറാം പിറന്നാളും കഴിഞ്ഞു. മാർക്കണ്ഡേയന്റെ ആയുസ്സിന്റെ അന്ത്യമടുത്ത വിവരമറിഞ്ഞ് കാലൻപോത്തിന്റെ പുറത്തേറി പുറപ്പെട്ടു. ഈ സമയം മാർക്കണ്ഡേയൻ തിരുനാവായ ക്ഷേത്രത്തിൽ ദർശനം നടത്തുകയായിരുന്നു. പെട്ടെന്നാണ് കാലൻ തന്റെ പിന്നാലെ വരുന്നത് അവൻ കണ്ടത്. ഇത് കണ്ട് ഭയപ്പെട്ട് മാർക്കണ്ഡേയൻ ശ്രീലകത്ത് കടന്ന് നാവാമുകുന്ദനെ ശരണം പ്രാപിച്ചു. ഭഗവാൻ അവനോട് ഇങ്ങനെ പറഞ്ഞു: 'പടിഞ്ഞാറേ നടയിലൂടെ, അടുത്തുള്ള തൃപ്രങ്ങോട്ട് ക്ഷേത്രത്തിൽ പോകുക. നിനക്ക് ഞാൻ കുറച്ച് കല്ലുകൾ തരാം. കാലൻ അടുത്തെത്തുന്നുവെന്ന് തോന്നുമ്പോൾ ഉടനെ അവയെടുത്ത് പുറകിലേയ്ക്കെറിയുക. അങ്ങനെ പോയാൽ കാലനിൽ നിന്ന് നിനക്ക് രക്ഷപ്പെടാം.' തുടർന്ന് ഭഗവാൻ, മാർക്കണ്ഡേയന് പന്ത്രണ്ട് കല്ലുകൾ സമ്മാനിച്ചു. പുറത്ത് കാലനെക്കണ്ട ഭഗവാൻ ഉടനെ തന്റെ ശ്രീലകത്തെത്തിന്റെ പുറകിൽ (പടിഞ്ഞാറുവശം) ഒരു വാതിലുണ്ടാക്കി. മാർക്കണ്ഡേയൻ അതിലൂടെ ഇറങ്ങിയോടി. തുടർന്ന് അത് അടച്ചു. പിന്നീട് ഇതുവരെ അത് തുറന്നിട്ടില്ല.

നാവാമുകുന്ദൻ പറഞ്ഞതുപോലെ മാർക്കണ്ഡേയൻ ചെയ്തു. കാലൻ അടുത്തെത്തിയെന്ന് തോന്നിയ അവസരങ്ങളില്ലാം അവൻ കയ്യിലുള്ള കല്ലുകളെടുത്ത് അദ്ദേഹത്തിനുനേരെയെറിഞ്ഞു. എന്നാൽ, കല്ലുകൾ പന്ത്രണ്ടും തൃപ്രങ്ങോട്ട് ക്ഷേത്രത്തിലെത്തും മുമ്പ് തീർന്നിരുന്നു. എങ്ങനെയോ ഓടി ഒടുവിൽ ക്ഷേത്രനടയിലെത്തിയപ്പോൾ ഒരു കൂറ്റൻപേരാൽമരം വഴി തടസ്സപ്പെടുത്തിക്കൊണ്ട് നിൽക്കുന്നു. വഴി ചുറ്റിവരിഞ്ഞുപോയാൽ കാലൻ പിടിയ്ക്കുമെന്ന് മനസ്സിലാക്കിയ മാർക്കണ്ഡേയന് വഴിയുണ്ടാക്കാനായി പേരാൽമരം നടുകെ പിളർന്നു. തുടർന്ന്, അടുത്തുള്ള ശ്രീകോവിലിലേയ്ക്കോടിപ്പോയ മാർക്കണ്ഡേയൻ അവിടത്തെ ശിവലിംഗത്തെ കെട്ടിപ്പിടിച്ചു. കോപാക്രാന്തനായ കാലൻ ഉടനെ അവനുനേരെ കയറെറിഞ്ഞു. മാർക്കണ്ഡേയനും ശിവലിംഗവും അതിൽ പെട്ടുപോയി. തുടർന്ന്, ശിവലിംഗത്തിൽ നിന്ന് സാക്ഷാൽ പരമശിവൻ തന്നെ ഉദ്ഭവിച്ചു. വലിയൊരു ഏറ്റുമുട്ടൽ അവിടെയുണ്ടായി. ഒടുവിൽ, ക്രുദ്ധനായ ഭഗവാൻ തന്റെ ശൂലം കൊണ്ട് കാലനെ കുത്തിക്കൊന്നു. തുടർന്ന് മാർക്കണ്ഡേയനെ അനുഗ്രഹിച്ച ഭഗവാൻ അവന് എന്നും പതിനാറ് വയസ്സായിരിയ്ക്കട്ടെയെന്ന് പറഞ്ഞ അവനെ അനുഗ്രഹിച്ചു. തുടർന്ന് തന്റെ ശ്രീകോവിലിൽ നിന്ന് മൂന്നടി തെക്കുപടിഞ്ഞാറുഭാഗത്തേയ്ക്കുപോയി അടുത്തുള്ള കുളത്തിൽ ശൂലം കഴുകി ഇന്ന് പ്രധാന ശ്രീകോവിലുള്ള സ്ഥലത്ത് സ്വയംഭൂവായി അവതരിച്ചു. ഇതാണ് തൃപ്രങ്ങോട്ട് മഹാശിവക്ഷേത്രകഥയുടെ ഉദ്ഭവകഥ.

ഉപദേവതകൾ
**********************
പാർവതീദേവി, വിഷ്ണുഭഗവാൻ, സുബ്രഹ്മണ്യസ്വാമി, ഭദ്രകാളിദേവി, ശാസ്താവ്, ഗോശാലകൃഷ്ണൻ, ഗണപതിഭഗവാൻ, വേട്ടക്കൊരുമകൻ, നാഗദൈവങ്ങൾ, രക്ഷസ്സ്, കരണയിലപ്പനും ശിവപാദങ്ങളു

നിത്യപൂജകളും വഴിപാടുകളും
**************************
നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് തൃപ്രങ്ങോട്ട് . മഹാമൃത്യുഞ്ജയഹോമത്തിന്,  'ഓം ത്രയംബകം യജാമഹേ' എന്നുതുടങ്ങുന്ന മൃത്യുഞ്ജയമന്ത്രം ജപിച്ചുകൊണ്ടാണ് ഇത് നടത്തുന്നത്. ദീർഘായുസ്സും ആരോഗ്യവുമാണ് ഇതിന്റെ ഫലം.
പാർവ്വതീദേവിയ്ക്ക് പട്ടും താലിയും ചാർത്തുന്നതും പായസം നേദിയ്ക്കുന്നതും പ്രധാനമാണ്. ഗണപതിയ്ക്ക് ഒറ്റയപ്പം, മോദകം, കറുകമാല, ഗണേശസഹസ്രനാമാർച്ചന, അപ്പം മൂടൽ, മഹാഗണപതിഹോമം എന്നിവ പ്രധാനം..

യാത്രാമാർഗ്ഗം
****************************************
   തിരൂർ ചമ്രവട്ടം റോഡിൽ ആലത്തിയൂരിൽ നിന്ന്  2km
റയിൽവേസ്റ്റേഷൻ. തിരൂർ (6 km)
-------------------------------------------------------------------------------
                                            തയ്യാറാക്കിയത്,
                                            ഷിജിത്ത് പോത്തനൂർ
                                             Mob:9947663270


Monday, 24 July 2017

ചമ്രവട്ടം അയ്യപ്പക്ഷേത്രം


               മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ തൃപ്രങ്ങോട് പഞ്ചായത്തിലാണ് ചമ്രവട്ടം അയ്യപ്പക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭാരതപ്പുഴയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ ക്ഷേത്രത്തിന് 400 വര്‍ഷത്തിലേറെ പഴക്കമുണ്ട്. നിളാനദി അറബിക്കടലില്‍ ചേരുന്നതിനുനാല്കിലോമീറ്റര്‍ വടക്ക് കിഴക്കായി നദിയുടെ പരിഞ്ഞാറെ കരയില്‍ നിന്നും ഏകദേശം നൂറു മീറ്റര്‍ താളിയാണ് ക്ഷേത്രംസ്ഥിതിചെയ്യുന്ന തുരുത്ത്.നൂറ്റാണ്ടുകളായുള്ള മലവെള്ള പാച്ചിലിനെ ഈക്ഷേത്രവുംതുരുത്തും ഇപ്പോഴും കേടുപാടുകള്‍ ഇല്ലാതെ നിലകൊള്ളുന്നത് സ്ഥലമഹിമയും ദേവ ചൈതന്യത്തിന്റെ മഹത്വവും വെളിവാക്കുന്നു

ഐതീഹ്യം
************************
            ചമ്രവട്ടം അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം നൂറ്റാണ്ടുകള്‍ക്കു മുമ്പ് വനപ്രദേശമായിരുന്നു ഈ സ്ഥലത്ത് ശംബരന്‍ എന്ന മഹര്‍ഷി തപസ്സനുഷ്ഠിച്ചിരുന്നുവെന്നും അതിനാല്‍ അതിനു ചുറ്റുമുള്ള പ്രദേശം പിന്നീട് ശംബരവട്ടം എന്നറിയപ്പെടുകയും കാലക്രമേണ അത് ചമ്രവട്ടമായി മാറുകയും ചെയ്തുവെന്നാണ് ഒരു ഐതിഹ്യം.മറ്റൊരു ഐതീഹ്യം
ഈ സ്ഥലത്ത് ധര്‍മ്മശാസ്താവ് പത്മാസനസ്ഥനായി ചമ്രംപടിഞ്ഞിരുന്നുവെന്നും, അങ്ങനെ ചമ്രവട്ടം എന്ന സ്ഥലനാമം ഉണ്ടായിയെന്നുമാണ്. മഴക്കാലത്ത് ഭാരതപ്പുഴ നിറഞ്ഞൊഴുകി വിഗ്രഹം വെള്ളത്തില്‍ മുങ്ങുമ്പോളാണ് ഇവിടെ ആറാട്ട് നടക്കുക എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ഇവിടെ താഴികക്കുടമോ മണിയടിയോ ഇല്ല ഒരുകാവ്എന്ന സങ്കല്പമാണിവിടെ
ക്ഷേത്ര പുനര്‍നിര്‍മ്മാണം
2013 മാര്‍ച്ച് 2ന് ഉണ്ടായ അഗ്‌നിബാധയില്‍ ഈ ക്ഷേത്രത്തിന്റെ തിടപ്പള്ളി, ചുറ്റമ്പലം, പൂമുഖം, ശ്രീകോവില്‍ എന്നിവ പൂര്‍ണമായി കത്തിനശിച്ചു. അതിനു ശേഷം 2015 സെപ്തംബര്‍ 4 നു ശബരിമല തന്ത്രി കണ്ടരു രാജീവരുടെ സാന്നിധ്യത്തില്‍ ക്ഷേത്ര പുനര്‍ നിര്‍മ്മാണത്തിന് തുടക്കംകുറിച്ച് കൊണ്ട് ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു.ഇപ്പോള്‍ ക്ഷേത്ര നിര്‍മ്മാണം നടന്നുവരുന്നു.

പ്രധാനവിശേഷങ്ങള്‍
***********************
        മണ്ഡലകാലമായ വൃശ്ചികം ഒന്നുമുതല്‍ ധനുമാസം പതിനൊന്നു വരെഇവിടെ ഉത്സവകാലമാണ്.മണ്ഡലമാസം എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ശബരിമല തീര്‍ത്ഥാടകര്‍ ഇവിടെയെത്തി ദര്‍ശനംനടത്തുന്നു.ഒരുപ്രധാന ശബരിമല ഇടത്താവളമാണിവിടെ
പ്രതിഷ്ഠ ദിനം
മകരമാസത്തിലെ അനിഴം നാള്‍ ഇവിടെ പ്രതിഷ്ഠ ദിനമായി ആചരിയ്ക്കുന്നത്

പ്രധാന വഴിപാടുകള്‍
**********************
ചതു:ശ്ശതം,
പായസം,
നെയ്പായസം
കൂട്ടുപായസം,
വെള്ളനിവേദ്യം,
മലര്‍നിവേദ്യം,
നെരിപ്പട,
ഗണപതിയ്ക്ക്ഒറ്റപ്പം,
ചുറ്റുവിളക്ക്,
നിറമാല,
ത്രികാലപൂജ, എന്നിവയാണ്.

യാത്രാമാർഗ്ഗം
*******************
തിരൂര്‍ പൊന്നാനി   റോഡിൽ ചമ്രവട്ടം (13 km)
എടപ്പാളിൽ നിന്ന് (12km)
അടുത്ത റെയില്‍വേസ്‌റ്റേഷന്‍
തിരൂര്‍ (13 km)
കുറ്റിപ്പുറം (10km)
വിമാനത്താവളം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം (52 km)
                     
                           തയ്യാറാക്കിയത്,
                               ഷിജിത്ത് പോത്തനൂർ
                                   Mob: 9947663270
                  

തിരുനാവായ നാവാമുകുന്ദ ക്ഷേത്രം


            മലപ്പുറം ജില്ലയില്‍ ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ക്ഷേത്രമാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം. മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠൽ. വൈഷ്ണവ വിശ്വാസപ്രകാരം ഇവിടുത്തെ പ്രധാന മഹാവിഷ്ണു പ്രതിഷ്ഠ ശ്രീ നാവായ് മുകുന്ദ പെരുമാളായി നിന്ന തിരുക്കോലത്തില്‍ കുടികൊള്ളുന്നു. ‘തിരുനവയോഗി’ എന്നു പറയെപ്പെട്ടിരുന്നത് പിന്നീട് ലോപിച്ച് ‘തിരുനാവായ’ എന്നുമായിമാറിയെന്ന് ഒരു ഐതിഹ്യം.
ലക്ഷ്മി സമേതനായ നാരായണന്റെ സങ്കല്പമാണ് നാവാമുകുന്ദന്റേത്. ലക്ഷ്മിനാരായണ സങ്കല്പത്തിലുള്ള പ്രതിഷ്ഠകള്‍ സാധാരണ ഉണ്ടെങ്കിലും, ശ്രീമഹാലക്ഷ്മിക്ക് തന്റെ വാമഭാഗത്ത് പ്രത്യേകം ഒരു സ്ഥാനവും പൂജയുമൊക്കെ ആയിട്ടുള്ള പ്രതിഷ്ഠകള്‍ അപൂര്‍വ്വമത്രേ. ഇതിനാധാരമായി പറയപ്പെടുന്നത് നവാമുകുന്ദന്റെ ഭക്ത വാത്സല്യം വെളിപ്പെടുത്തുന്ന ഒരു കഥയാണ്

        വിഷ്ണുഭക്തനായ ആദിഗണേശന്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ നിളയില്‍ സ്‌നാനം ചെയ്ത്, അടുത്തുള്ള താമരപൊയ്കയില്‍ നിന്നും നവാമുകുന്ദന് ഏറ്റവും പ്രിയപ്പെട്ട താമരപ്പൂക്കള്‍ പറിച്ചുകൊണ്ടുവന്ന് നിത്യേന മുകുന്ദവിഗ്രഹത്തില്‍ അര്‍ച്ചന നടത്തിയിരുന്നു.ഒരു അക്ഷയത്രീതീയ നാള്‍ താമരപ്പൂക്കള്‍ ശേഖരിക്കാന്‍ ചെന്നപ്പോള്‍, മറ്റാരോ താമരപ്പൂക്കള്‍ പറിച്ചതിനാല്‍, ആദിഗണേശന് താമരപ്പൂവ് ഒന്നും ലഭിച്ചില്ല. ഇതില്‍ കുണ്ഠിതനായ ഗണേശന്‍ തന്റെ സങ്കടം നവാമുകുന്ദനോട് ഉണര്‍ത്തിക്കാന്‍ ചെന്നപ്പോള്‍ മുകുന്ദവിഗ്രഹം താമരപ്പൂക്കളാല്‍ മൂടിയിരിക്കുന്നതായി കണ്ടു. തനിക്ക് മുന്‍പ് ആരോ താമരപ്പൂക്കള്‍ പറിച്ച് അര്‍ച്ചന നടത്തിയതായി മനസ്സിലായി. അതില്‍ മനം നൊന്ത് അദ്ദേഹം മുകുന്ദപാദങ്ങളില്‍ സാഷ്ടാംഗം പ്രണമിച്ചു. തന്റെ ദുര്‍വിധിക്ക് കാരണം എന്താണെന്നും, അതു പരിഹരിക്കാന്‍ തനിക്ക് കഴിവുണ്ടാക്കിതരണം എന്നും വിലപിച്ച് കൊണ്ട് ആദിഗണേശന്‍ ശ്രീമുകുന്ദനോട് മനമുരുകി പ്രാര്‍ത്ഥിച്ചു. നവാമുകുന്ദന്‍ പ്രത്യക്ഷനായി.
തന്റെ പ്രിയപത്‌നി ശ്രീമഹാലഷ്മി, ആദിഗണേശനെഴുന്നേല്‍ക്കുന്നതിനുമുമ്പുതന്നെ താമരപ്പൂക്കള്‍ ശേഖരിച്ച് അര്‍പ്പിച്ചതാണ്. തനിക്ക് തന്റെ ഭക്തന്മാരോടുള്ള അമിത സ്‌നേഹവാത്സല്യങ്ങള്‍ കണ്ട്, അതില്‍ അസൂയ പൂണ്ട്, അത്രയും സ്‌നേഹവാത്സല്യങ്ങള്‍ ദേവിക്കും കിട്ടണം എന്ന ആഗ്രഹത്താലാണ് ദേവി അങ്ങനെ ചെയ്തതെന്നും ഭഗവാന്‍ അരുളിച്ചെയ്തു. തനിക്ക് നവാമുകുന്ദാര്‍ച്ചന നടത്താന്‍ താമരപ്പൂക്കള്‍ ലഭിക്കാതെ വരരുതേ എന്ന ആദിഗണേശന്റെ പ്രാര്‍ത്ഥന ഭഗവാന്‍ സ്വീകരിച്ചു. ഇനിമേലില്‍ ശ്രീഗണേശന് നിര്‍വിഘ്‌നം താമരപ്പൂക്കള്‍ ലഭിക്കുമെന്നനുഗ്രഹിച്ച് ശ്രീ മഹാലക്ഷ്മിയെ തന്റെ വാമഭാഗത്ത് കുടിയിരുത്തി എന്നാണ് സങ്കല്പം.

തിരുനാവായില്‍ ഭഗവാനെ പിതാവായും ലക്ഷ്മീദേവിയെ മാതാവായും ഗജേന്ദ്രനെ മകനായുമാണ് കരുതിപ്പോരുന്നത്. ഗജേന്ദ്രനെക്കൊണ്ട് താമരപ്പൂക്കള്‍ ഭഗവാന്‍ അര്‍പ്പിയ്ക്കാന്‍ സമ്മതിക്കാത്ത ലക്ഷ്മീദേവി ഇവിടെ മലര്‍ മങ്കൈ നാച്ചിയാര്‍ എന്നും അറിയപ്പെടുന്നു. ഭഗവാനോടൊപ്പം ശിവനെയും ഇവിടെ കാണാന്‍ സാധി്ക്കുന്നതുകൊണ്ട് ഈ സ്ഥലം കാശിയ്ക്കു തുല്യമെന്നും പറയുന്നുണ്ട്.
അത്യപൂര്‍വമായ ഒരു ശിലയില്‍ തീര്‍ത്ത വിഗ്രഹമാണ്. എന്നാല്‍ ഇപ്പോള്‍ പഞ്ചലോഹം കൊണ്ട് പൊതിഞ്ഞിരിക്കുന്നു.  നില്‍ക്കുന്ന രൂപത്തിലാണ് വിഗ്രഹം. ചതുര്‍ബാഹുവായ ഭഗവാന്‍ ശംഖചക്രഗദാപദ്മങ്ങള്‍ ധരിച്ചിരിയ്ക്കുന്നു. ഈ പ്രതിഷ്ഠയ്ക്കുപിന്നില്‍ ഒരു ഐതിഹ്യമുണ്ട്. നവയോഗികള്‍ എന്നറിയപ്പെടുന്ന സഹോദരന്മാരായ ഒമ്പത് സന്യാസിമാര്‍ (കവി, ഹരി, അംബരീഷന്‍, പ്രബുദ്ധന്‍, പിപ്പലായനന്‍, ആവിര്‍ഭൂത്രന്‍, ഭൂമിളന്‍, ചമസ്സന്‍, കരഭാജന്‍) ഓരോരുത്തരും അവരവരുടേതായി ഓരോ വിഷ്ണുവിഗ്രഹം സൂക്ഷിച്ചിരുന്നു. അവര്‍ ഓരോരുത്തരും തങ്ങളുടേതായ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു. എന്നാല്‍ പ്രതിഷ്ഠ കഴിഞ്ഞ ഉടനെ അവ അന്തര്‍ദ്ധാനം ചെയ്തു. കൃത്യമായ ചിട്ടകളൊന്നുമില്ലാതെ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടത്തിയതുകാരണമാണ് അവ അന്തര്‍ദ്ധാനം ചെയ്തതെന്ന് നവയോഗികളിലെ ഇളയവനായ കരഭാജന്‍ മനസ്സിലാക്കി. അതായത് അഭിഷേകം, അര്‍ച്ചന, നിവേദ്യം, ദീപം തുടങ്ങിയവ പ്രതിഷ്ഠാകര്‍മ്മത്തിന് നിര്‍ബന്ധങ്ങളാണ്. അവയൊന്നുമില്ലാതെ പ്രതിഷ്ഠ നടത്തിയതാണ് അന്തര്‍ദ്ധാനത്തിന് കാരണം. തുടര്‍ന്ന് അദ്ദേഹം തന്റെ കൈവശമുള്ള വിഗ്രഹം കൊണ്ടുവന്ന് പ്രതിഷ്ഠിച്ചപ്പോള്‍ നിളാനദിയിലെ (ഭാരതപ്പുഴ) ജലം കൊണ്ട് അഭിഷേകവും താമരപ്പൂക്കള്‍ കൊണ്ട് അര്‍ച്ചനയും നടത്തി പാല്‍പായസം നേദിച്ച് നെയ്യവിളക്ക് കത്തിച്ചാണ് പ്രതിഷ്ഠാകര്‍മ്മം നടത്തിയത്. ഇന്നും കാലാവസ്ഥാഭേദമെന്യേ ക്ഷേത്രത്തില്‍ അഭിഷേകത്തിനും നിവേദ്യത്തിനും ഉപയോഗിക്കുന്നത് ഭാരതപ്പുഴയിലെ ജലമാണ്. അതിനാല്‍ ക്ഷേത്രത്തില്‍ കുളവും കിണറുമില്ല.

       ഉപദേവതകൾ
*********************
മഹാലക്ഷ്മി ദേവി
ആദിഗണേശ ഭഗവാൻ
അയ്യപ്പസ്വാമി (അടുത്തു മറ്റൊരു ക്ഷേത്രം)
ശിവക്ഷേത്രം (പുഴയുടെ അക്കരെ)
ബ്രഹ്മാ ക്ഷേത്രം (പുഴയുടെ അക്കരെ)

      പ്രധാന വഴിപാട്
***********************
താമരമാലനടന്നിരുന്നത് ഇതിനടുത്താണ്
താമരയില
പാൽപായസം

   പ്രത്യേകതകൾ
*************************
പിതൃകർമ്മങ്ങൾ നടത്തുന്നതിൽ പേരുകേട്ട ക്ഷേത്രം
മാമാങ്കം നടന്നിരുന്നത് ഇവിടെയാണ്

യാത്രാമാർഗ്ഗം
******************************
തിരൂരിൽ നിന്ന് 13km
കുറ്റിപ്പുറത്തുനിന്ന്‌ 7km
പുത്തനത്താണിയിൽ നിന്ന് 8km
റെയിൽവെ സ്റ്റേഷൻ - കുറ്റിപ്പുറം , തിരൂർ, തിരുനാവായ (പാസഞ്ചർ മാത്രം)
---------------------------------------------------------------------------------
                     തയ്യാറാക്കിയത്,
                             ഷിജിത്ത് പോത്തനൂർ
                                  Mob:9947663270
   
         


Saturday, 22 July 2017

ക്ഷേത്രത്തിൽ അരുതാത്തത്

• കുളിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്
• പ്രസാദം അണിഞ്ഞശേഷം ബാക്കി                      ക്ഷേത്രത്തിൽ ഉപേക്ഷിക്കരുത്. ചന്ദനം ചുറ്റമ്പലത്തിനകത്തുനിന്നു അണിയരുത്
• വിഗ്രഹത്തിൽ തൊട്ടു നമസ്കരിക്കരുത്
• പൂജാരിയെ സ്പർശിക്കരുത്
• ബലിക്കല്ലിൽ ചവിട്ടരുത്.
• ബലിക്കല്ലിൽ തൊട്ട് നമസ്കരിക്കരുത്
• ഉച്ചത്തിൽ സംസാരിക്കരുത്.
• കൈവീശിക്കൊണ്ട് വേഗത്തിൽ പ്രദക്ഷിണം വെക്കരുത്.
• ശ്രീകോവിലിന്റെ നടയ്ക്കു നേരെ നിന്ന്    തൊഴരുത്.
• ക്ഷേത്രനടഅടച്ചിരുന്നാൽ പ്രാർത്ഥനയും പ്രദക്ഷിണവും അരുത്.
• പുരുഷന്മാർ മാറ് മറക്കാതെയും  സ്ത്രീകൾ മുഖം, മുടി മറക്കാതെയും ചുറ്റമ്പലത്തിനുളിൽ പ്രവേശിക്കുക, സ്ത്രീകൾ കേരളീയ വസ്ത്രം ധരിക്കുന്നതാകും ഉത്തമവും ഐശ്വര്യവും. മുടി അഴിച്ചിടരുത്.
• ഈറന്‍ വസ്ത്രം ധരിച്ചു ക്ഷേത്രത്തില്‍ പ്രവേശിക്കരുത്. പിതൃകര്‍മ്മത്തിനുമാത്രം ഈറന്‍ വസ്ത്രം ധരിക്കാം. ‌
• വെറും കൈയോടെ ക്ഷേത്രദര്‍ശനം നടത്തരുത്.‌
• വിവാഹം കഴിഞ്ഞ ഉടനെ തന്നെ വധൂവരന്‌മാര്‍ ചുറ്റമ്പലത്തില്‍ കയറാന്‍ പാടില്ല.
• കുട്ടികളെ ചോറൂണ്‌ കഴിഞ്ഞതിനു ശേഷം മാത്രമേ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി കൊണ്ട്‌ പോകാവൂ.
• സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി ഏഴു ദിവസം വരേയും ഗര്‍ഭിണികള്‍ ഏഴാം മാസം മുതല്‍ പ്രസവിച്ചു 148 ദിവസം കഴിയുന്നത്‌വരേയും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്
• മരിച്ച പുലയിൽ 16 ദിവസവും ജനിച്ച പുലയിൽ 11 ദിവസവും കഴിഞ്ഞേ ക്ഷേത്രദർശനം ചെയ്യാവു.

Friday, 21 July 2017

തിരുവെള്ളമശ്ശേരി ഗരുഡൻകാവ്

മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് പൂഴിക്കുന്നിലാണ്
ഗരുഡക്ഷേത്രമായ തിരുവെള്ളമശ്ശേരി ഗരുഡൻകാവ്. ഇവിടെ ഗരുഡനാണ് പ്രധാന ദേവൻ. നാഗശത്രുവായ ഗരുഡനെ പ്രസാദിപ്പിച്ച് തങ്ങളുടെ ആയുസ്സ് ഒരു വർഷം കൂടി നീട്ടിക്കിട്ടുന്നതിനു വേണ്ടി മണ്ഡലമാസത്തിൽ നാഗങ്ങൾ മനുഷ്യരൂപത്തിൽ ഇവിടെയെത്തുന്നു എന്നാണ് വിശ്വാസം. സർപ്പദോഷവും സർപ്പശാപവും ഉള്ളവർ ഈ സമയം ഇവിടെ വന്നു തൊഴുതാൽ അവർക്കു ശാപ മോചനം ലഭിക്കുന്നതാണ്.
               കേരളത്തിൽ അപൂർവമാണ് ഗരുഡൻ പ്രധാന പ്രതിഷ്ഠയായ ക്ഷേത്രം. നൂറ്റാണ്ടുകൾ   പഴക്കമുള്ളക്ഷേത്രമാണിത്. കൂർമ്മാവാതത്തിലുള മഹാവിഷ്ണു ഇവിടെ മറ്റൊരു പ്രധാന പ്രതിഷ്ഠയാണ്.  അതിനു നേരെ പിന്നിലാണ് ഗരുഡ പ്രതിഷ്ഠ. മണ്ഡലകാലം ഇവിടെ ഗരുഡോ ത്സവമായി ആഘോഷിക്കുന്നു.

ഐതീഹ്യം
***************************
             ഒരിക്കൽ പെരുന്തച്ചൻ വെട്ടത്തു രാജാവിന്  ഒരു പ്രതിമ  സമ്മാനം നല്കി. പ്രതിമ ഇഷ്ടപ്പെട്ട രാജാവ് ഇതിനു ജീവനുണ്ടായിരുന്നെങ്കിൽ എന്നു പറയുകയും കേട്ടു നിന്ന പെരുന്തച്ചൻ ഒരു പതിവ്രത തൊട്ടാൽ അതിനു ജീവൻ വയ്ക്കുമെന്നു മറുപടി പറയുകയും ചെയ്തു. പെരുന്തച്ചന്റെ വാക്കുകളിൽ സന്തുഷ്ടനാകാത്ത രാജാവ്, തച്ചൻ പറഞ്ഞത് സത്യമായില്ലെങ്കിൽ പെരുന്തച്ചനെ വധിക്കുമെന്നു കല്പിക്കു കയും ചെയ്തു. ഇതു കേട്ടു ഒരു നിമിഷം ധ്യാനിച്ചു നിന്ന പെരുന്തച്ചന്റെയടുത്ത് അദ്ദേഹത്തിന്റെ ഭാര്യ  എത്തി. അവർ ആ പ്രതിമയെ തൊട്ട നിമിഷം അതിനു ജീവൻ വച്ചു പറന്നുയർന്നു. രാജാവും പരിവാരങ്ങളും  പ്രതിമയെ പിന്തുടർന്നു. പ്രതിമ വെള്ളാമകൾ വസിക്കുന്ന തീർഥക്കുളത്തിൽ ഒരാമയുടെ പുറത്തു പറന്നിറങ്ങി. ആമ മഹാവിഷ്ണു ക്ഷേത്രം ലക്ഷ്യമാക്കി നീന്തുകയും ചെയ്തു. ഈ കാഴ്ച കണ്ടു വന്ന രാജാവ്, കറുത്തേടം തിരുമേനിയെ  വിളിച്ചു കാര്യങ്ങൾ ധരി പ്പിച്ചു.  ഉടൻ തന്നെ വിഷ്ണു ക്ഷേത്രത്തിനു പടിഞ്ഞാറ്  ഗരുഡ പ്രതിഷ്ഠ നടത്താൻ തീരുമാനിക്കുകയും ചെയ്തു അങ്ങനെ ഇവിടം  ഗരുഡൻകാവ് എന്നറിയപ്പെട്ടു.

മറ്റൊരു ഐതിഹ്യം ഇപ്രകാരമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു ഋഷിവര്യൻ തപസ്സ് ചെയ്ത് മഹാവിഷ്ണുവിനെ പ്രത്യ ക്ഷപ്പെടുത്തി മനുഷ്യനു പാപമോക്ഷം ലഭിക്കാനുള്ള മാർഗ്ഗ ങ്ങൾ കാണിച്ചു കൊടുക്കണമെന്നു അഭ്യർത്ഥിച്ചു.  അപ്രകാരം മഹാവിഷ്ണു തന്റെ  വാഹനമായ  ഗരുഡന് പാപമോക്ഷ ത്തിനുള്ള തത്ത്വങ്ങൾ  വിശദീകരിച്ചു കൊടുത്തു. ഈ തത്ത്വ ങ്ങൾ ജനനന്മയ്ക്കായി ഉപകരിക്കാൻ  ഗരുഡനെ ഭൂമിയിലേക്കു പറഞ്ഞു വിടുകയും ചെയ്തു. ഗരുഡൻ പറന്നു വന്നിരുന്നത് ഇപ്പോൾ ഗരുഡൻ കാവിലുള്ള തീർഥക്കുളത്തിനടുത്താണെന്നും പറയപ്പെടുന്നു. കാലങ്ങൾക്കു ശേഷം വെട്ടത്തു രാജാവ് ഇവിടെ ഒരു വിഷ്ണു ക്ഷേത്രവും പണിതു.

പ്രത്യേകതകൾ
മണ്ഡലകാലത്തെ ആദ്യത്തെ മൂന്നു ഞായറാഴ്ചകൾ തുടർച്ച യായി ഗരുഡൻ കാവിൽ തൊഴുതാൽ ഒരു വർഷത്തെ ദർശന ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ആസ്മ, ത്വക് രോഗങ്ങൾ, ശിശുരോഗങ്ങൾ തുടങ്ങിയവയ്ക്ക് പ്രത്യേകം വഴിപാടുകൾ ഉണ്ട്. പക്ഷികളിൽ നിന്ന് കാർഷികവിളകൾക്ക്  ഉപദ്രവം ഏൽക്കാതിരിക്കാൻ കർഷകർ ഇവിടെ വഴിപാടുകൾ നടത്തുന്നു. മറ്റൊരു പ്രത്യേകത ഇവിടെ സർപ്പദോഷം ഉള്ളവർ ജീവനുള്ള പാമ്പിനെ മൺകുടത്തിലാക്കി ഗരുഡനടയിൽ ഇറക്കി വിടുന്നു. തുടർന്നു പൂജാരി ഗരുഡ പഞ്ചാക്ഷരി മന്ത്രം ചൊല്ലി പാമ്പിന്റെ മേൽ തീർഥം തളിക്കുന്നു. അതോടെ ആ പാമ്പ് ഗരുഡന്റെ ഭക്ഷണമായി എന്നാണു വിശ്വാസം. തെക്കോട്ടായി ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെ പിന്നീട് ആരും കാണാറില്ലെന്നും ആർക്കും ഉപദ്രവമുണ്ടായിട്ടില്ല എന്നുമാണ് വിശ്വാ സികള്‍ പറയുന്നത്. മഞ്ഞൾ ഇട്ടുണ്ടാക്കുന്ന  മഞ്ഞപ്പായസ മാണ് ഇവിടുത്തെ പ്രധാന നിവേദ്യം. രോഗങ്ങൾ ഉണ്ടാവാതി രിക്കാൻ  സ്വർണ്ണമോ വെള്ളിയോ മറ്റെന്തെങ്കിലും ലോഹങ്ങളോ കൊണ്ട് ഉണ്ടാക്കിയ വെള്ളരിക്ക ഇവിടെ നടയ്ക്ക് വയ്ക്കുന്നു. ത്വക് രോഗങ്ങൾ അകലാൻ ഇവിടുന്ന് കിട്ടുന്ന ഗരുഡ പഞ്ചാക്ഷരി എണ്ണ ഉപയോഗിച്ചാൽ മതി.

പ്രധാനവഴിപാട്
~~~~~~~~~~~~~~~~~~~~~~~~
മഞ്ഞപ്പായസം
പഞ്ചാക്ഷരി എണ്ണ

യാത്രാമാർഗ്ഗം
~~~~~~~~~~~~~~~~~~~~~~~~
തിരൂർ ചമ്രവട്ടം റോഡിൽ പുഴുകുന്നിൽ നിന്നും-1km
റെയിൽവേ സ്റ്റേഷൻ - തിരൂർ (5km)
വിമാനമാർഗം - കാലിക്കറ്റ്എയർപോർട്ട് (50km)
                                 തെയ്യാറാക്കിയത്,
                             ഷിജിത്ത് പോത്തനൂർ
                               Mob:9947663270

Wednesday, 19 July 2017

ആലത്തിയൂർ ഹനുമാൻ ക്ഷേത്രം

               കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള തിരൂരിന് അടുത്ത് ആലത്തിയൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രം. ഐതിഹ്യപ്രകാരം ഹനുമാന്റെ പുറംതൃക്കോവില്‍ വിഗ്രഹം പ്രതിഷ്ഠിച്ചത് 3000 വര്‍ഷങ്ങള്‍ക്കു മുന്‍പേ (ബി.സി. 1000) വസിഷ്ഠ മഹര്‍ഷി ആയിരുന്നു.

ഐതിഹ്യം
~~~~~~~~~~~~~~~~~~~~~~~~~~~~~
                പ്രധാന പ്രതിഷ്ഠ ശ്രീരാമന്‍ ആണെങ്കിലും ഈ ക്ഷേത്രം ഹനുമാന്‍ ക്ഷേത്രം എന്നാണ്  അറിയപ്പെടുന്നത്. ഹനുമാന്‍ സീതയെ തിരക്കി ലങ്കയിലേക്കു പോകുന്നതിനു മുന്‍പ് ഇവിടെവെച്ചാണ് ശ്രീരാമന്‍ ഹനുമാന് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തത് എന്നാണ് വിശ്വാസം. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്തായി ആണ് ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. കൈയില്‍ ഒരു ദണ്ഡും പിടിച്ച് ശ്രീരാമന്റെ വചനങ്ങള്‍ കേള്‍ക്കാനെന്നവണ്ണം മുന്‍പോട്ട് ചാഞ്ഞാണ് ഹനുമാന്‍ നില്‍ക്കുന്നത്. ലക്ഷ്മണന്റെ ക്ഷേത്രം ഇവിടെ നിന്ന് ഏതാനും മീറ്ററുകള്‍ അകലെയാണ്. ഹനുമാനും ശ്രീരാമനും സ്വകാര്യമായി സംസാരിക്കുവാനായി ലക്ഷ്മണന്‍ മാറിനിന്നു കൊടുത്തതാണെന്നാണ് വിശ്വാസം. ഇവിടെ ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഒരു തിട്ട കെട്ടിയിട്ടുണ്ട്. ഈ തിട്ടയുടെ ഒരറ്റത്ത് കടലിന്റെ പ്രതീകമായി ഒരു വലിയ കരിങ്കല്ല് വെച്ചിട്ടുണ്ട്. വിശ്വാസികള്‍ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ ചാടുന്നു. ഈ ക്ഷേത്രത്തില്‍ ഇങ്ങനെ ചാടുന്നത് ഭാഗ്യം, ആരോഗ്യം, ദീര്‍ഘായുസ്സ്, ധനം എന്നിവ നല്‍കും എന്ന് വിശ്വസിക്കപ്പെടുന്നു. വിശ്വാസികളുടെ എല്ലാ ദുഃഖങ്ങളും ഭയങ്ങളും മാറ്റുക മാത്രമല്ല, അവരുടെ ആഗ്രഹ പൂര്‍ത്തീകരണവും ആലത്തിയൂരിലെ ഹനുമാന്‍ നടത്തും എന്ന് വിശ്വസിക്കപ്പെടുന്നു.
ക്ഷേത്രത്തില്‍ ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ശ്രീരാമപ്രതിഷ്ഠ കിഴക്കോട്ട് ദര്‍ശനം.
ഹനുമാന്റെ ശ്രീകോവില്‍ അല്പം വടക്കുമാറിയാണ്.ഹനുമാന് ഇവിടെ പൂജയില്ല, നിവേദ്യം മാത്രമേയുള്ളൂ.

ഉപദേവതകൾ
~~~~~~~~~~~~~~~~~~~~~~~
ഗണപതി, അയ്യപ്പന്‍, ഭഗവതി, സുബ്രഹ്മണ്യന്‍, നാഗദൈവങ്ങള്‍ തുടങ്ങിയവരാണ് ഉപദേവതകള്‍.

പ്രധാന വഴിപാടുകൾ
~~~~~~~~~~~~~~~~~~~~~~~~
അവിൽ നിവേദ്യം. (ദിവസവും രാവിലെയും വൈകിട്ടും നടക്കും)  പാളയും കയറും. (ശ്വാസംമുട്ടൽ മാറാൻ) ചതുശ്ശതം. (ശ്രീരാമസ്വാമിക്ക്)
മറ്റ് വഴിപാടുകളും നടത്തിവരുന്നു.

ഉത്സവം
~~~~~~~~~~~~~~~~~~~~~~~~~~~
തുലാംമാസത്തിലെ തിരുവോണത്തിന് അവസാനിക്കത്തക്കവിധത്തില്‍ മൂന്നുദിവസമാണ് പ്രധാന ഉത്സവം. മീനമാസത്തിലെ അത്തത്തിന് പ്രതിഷ്ഠാദിനം ആഘോഷിച്ചുവരുന്നു.

യാത്രാമാർഗ്ഗം
~~~~~~~~~~~~~~~~~~~~~~~~~~~~~                          തിരൂര്‍ ചമ്രവട്ടം റോഡിൽ ആലത്തിയൂരിൽ നിന്നും 2km
റെയില്‍വേ സ്‌റ്റേഷന്‍ : തിരൂര്‍ (6km) വിമാനത്താവളം : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം (50 km)
 
                                   തെയ്യാറാക്കിയത്,
                                 ഷിജിത്ത് പോത്തനുർ
                                mob: 994766327

ശ്രീ കാടാമ്പുഴ ദേവി ക്ഷേത്രം

          കാടാമ്പുഴ ദേവി ക്ഷേത്രം മലപ്പുറം ജില്ലയിൽ മാറാക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .ഹിന്ദു വിശ്വാസികളുടെ പ്രദാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് കാടാമ്പുഴ ദേവി ക്ഷേത്രസന്നിധിൽ. കാടൻ അമ്പ് എയ്ത ഉഴ – കാടാമ്പുഴ (ഉഴ–സ്ഥലം) എന്നതാണ് കാടാമ്പുഴ ആയിത്തീർന്നത്. മാതൃ രൂപിണിയായ ദുർഗാ ദേവിയാണ് ഇവിടുത്തെ പ്രതിഷ്ട്ട . സ്വയംഭൂ ആയി കുടികൊള്ളുന്ന ദേവിയെ ആണ് നമ്മുക്ക് കാടാമ്പുഴയിൽ ദർശിക്കാൻ കഴിയുന്നത് .ഇവിടുത്തെ ദേവി സദാശക്തിസ്വരൂപിണിയും , ഇഷ്ട്ട വര പ്രദായിനിയും സർവോപരി കദന നാശിനിയും ആകുന്നു . ചൊവ്വ , വെള്ളി , ഞായർ എന്നി ദിവസങ്ങളിൽ ദേവി പൂർവാധികം ശക്തിയോടെ ഭക്തർക്ക്‌ അനുഗ്രഹം ഏകുന്നു .ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത എല്ലാ ദിവസവും അന്നദാനം ഉള്ളതാണ്.

ഐതിഹ്യം
-------------------------------------
           പാണ്ഡവർ ചൂതുകളിയിൽ തോറ്റപ്പോൾ അവരെ പതിമൂന്നു കൊല്ലത്തെ വനവാസത്തിന് പറഞ്ഞയച്ചു. വനവാസത്തിനു ശേഷവും കൗരവർ രാജ്യം തിരിച്ച് നൽ‌കിയില്ലെങ്കിൽ അവരുമായി യുദ്ധം അനിവാര്യമായാൽ പ്രബലരായ കൗരവരെ ജയിക്കാൻ ദിവ്യായുധങ്ങൾ വേണ്ടിവരുമെന്ന് പാണ്ഡവർ കരുതി. അതിനുവേണ്ടി പരമശിവനെ പ്രസാദിപ്പിച്ച് പാശുപതാസ്ത്രം കരസ്ഥമാക്കാൻ അർജ്ജുനൻ ഇവിടെ തപസ്സ് ചെയ്തു. അദ്ദേഹത്തിന്റെ തപസ്സുകൊണ്ട് മനസ്സലിഞ്ഞ ഉമാ പാശുപതാസ്ത്രം കൊടുക്കണമെന്ന് പരമശിവനോട് അപേക്ഷിച്ചു. അദ്ദേഹത്തെ പരീക്ഷിച്ചതിനു ശേഷം മാത്രമേ അസ്ത്രം കൊടുക്കാൻ പറ്റു എന്ന് പരമശിവൻ പറഞ്ഞു. അതിനുവേണ്ടി അർജ്ജുനനുമായി ഒരുയുദ്ധം നടത്തണം അതിനായി ഭഗവാൻ കാട്ടാള വേഷം കൈക്കൊണ്ട് പുറപ്പെട്ടു ഉമാദേവി കാട്ടാളത്തിയുടെ രൂപമെടുത്ത് ഭഗവാനെ അനുഗമിച്ചു. അവർ അർജ്ജുനൻ തപസ്സിനിരിക്കുന്ന സ്ഥലത്ത് വന്നു. അർജ്ജുനനെ വധിക്കാനായി ദുര്യോധനന്റെ കൽപന പ്രകാരം മുകാസുരൻ ഒരു പന്നിയുടെ വേഷത്തിൽ അവിടെ എത്തിച്ചേര്‍ന്നു. പന്നി അർജ്ജുനനെ ആക്രമിക്കാൻ മുതിർന്നപ്പോൾ അർജ്ജുനനും അതേ സമയം തന്നെ കാട്ടാള വേഷധാരിയായ പരമശിവനും പന്നിയുടെ നേർക്ക് അമ്പെയ്തു.അമ്പേറ്റ് പന്നിവേഷം ധരിച്ച മുകാസുരൻ മരിച്ചു. തന്റെ അസ്ത്രമേറ്റാണ് അസുരന്‍ മരിച്ചതെന്ന് അർജ്ജുനനും അതല്ല തന്റെ അസ്ത്രമേറ്റാണ് മരിച്ചതെന്ന് കാട്ടാളവേഷധാരിയായ പരമശിവനും അവകാശ വാദം ഉന്നയിച്ചു. തർക്കം മൂത്ത് യുദ്ധത്തിലെത്തി രണ്ടുപേരും അസ്ത്ര പ്രയോഗം തുടങ്ങി വില്ലാളി വീരനായ അർജ്ജുനന്റെ അസ്ത്രപ്രയോഗത്തിന്റെ തീക്ഷണതയിൽ ഭഗവാന്‍ ക്ഷീണിതനായി ഇതുകണ്ട ഉമാദേവി അർജ്ജുനന്റെ അസ്ത്രങ്ങളെല്ലാം പുഷ്പങ്ങളായിത്തീരട്ടെ എന്ന് ശപിച്ചു. എങ്കിലും അർജ്ജുനൻ പുഷ്പവർഷം ചെയ്ത് ഭഗവാനെ പൂക്കളൾ കൊണ്ട് മൂടി ശ്വാസം മുട്ടിച്ചു. അപ്പോള്‍ ദേവി അർജ്ജുനന്റെ ആവനാഴിയിലെ പുഷ്പങ്ങളും ഇല്ലാതാക്കി. അർജ്ജുനൻ വില്ലുകൊണ്ടും മുഷ്ടികൊണ്ടും യുദ്ധം തുടർന്നു ഗത്യന്തരമില്ലാതായപ്പോള്‍ ഭഗവാൻ അർജ്ജുനനെ മുഷ്ടികൊണ്ട് ഉഗ്രമായൊന്ന് പ്രഹരിച്ചു. പ്രഹരമേറ്റ അർജ്ജുനൻ ബോധരഹിതനായി വീഴുകയും ദേവി മോഹലാസ്യത്തിൽ നിന്ന് ഉണർത്തി താൻ ആരോടാണ് എതിരിട്ടതെന്ന് ബോധ്യമായി ഉടൻ തന്നെ ഭഗവാന്റെ കാൽക്കൽ വീണ് താൻ ചെയ്ത തെറ്റു ക്ഷമിക്കണമെന്ന് അപേക്ഷിച്ചു. കാട്ടാളരൂപിയായ പരമേശ്വരനും കിരാതരൂപിണിയായ പാര്‍വ്വതിയും സന്തുഷ്ടരായി അർജ്ജുനൻ ആവശ്യപ്പെട്ട പ്രകാരം പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ചയച്ചു.
    
അര്‍ജ്ജുനൻ അസ്ത്ര പുഷ്പങ്ങള്‍ കൊണ്ട് ഭഗവാനെ മൂടിയതിനെ അടിസ്ഥാനമാക്കിയാണ്. പൂമൂടൽ എന്ന വഴിപാട് ഇവിടെ പ്രധാനമായിത്തീർന്നത് എന്നാണ് ഒരു ഐതിഹ്യം.
ഈ ഐതിഹ്യത്തിന് ഉപോൽബലകമായി കാടാമ്പുഴ ക്ഷേത്രത്തിൽ രണ്ടു നാഴിക ദൂരത്ത് ക്ഷേത്രത്തിന് നേരെ പടിഞ്ഞാറായി അമ്പും വില്ലും ധരിച്ച് കിരാതരൂപിയായ ശിവനെ പ്രതിഷ്ഠിച്ചിട്ടുള്ള ഒരു ക്ഷേത്രം ഇപ്പോഴും നിലവിലുണ്ട്. കാട്ടാളരൂപികളായ ശിവന്റെയും, ഉമാദേവിയുടെയും ശക്തി ഇവിടെ തുടർന്നു നിലനിന്നു വരുന്നു. ശങ്കരാചാര്യൻ ഈ പ്രദേശത്ത് എത്തി ജോതിസ്സ് കണ്ട സ്ഥലത്തേക്ക് നടന്നു. അമ്മയെ ഇവിടെ പ്രതിഷ്ഠിച്ചു.
വിഗ്രഹമല്ല. ഒരു ദ്വാരത്തിൽ സ്വയംഭൂ ചൈതന്യം പടിഞ്ഞാട്ടു ദർശനം.

ഉപദേവത
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഒരു വിഗ്രഹത്തിൽ തെക്കോട്ടു ദർശനമായി നരസിംഹമൂർത്തിയും വടക്കോട്ടു ദർശനമായി സുദർശന ചക്രവും. വടക്കുഭാഗത്ത്‌ നാഗകന്യകയും തെക്കുഭാഗത്ത് ശാസ്താവിന്റെയും പ്രതിഷ്ഠയുണ്ട്.

 വിശേഷദിനം
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
വൃശ്ചിക മാസത്തിലെ കാർത്തികനാളിൽ

പ്രധാനവഴിപാട്
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
പൂമൂടൽ (ദിവസവും ഒന്ന്) കഷ്ടകാലം വിട്ടൊഴിയാൻ
മുട്ടറകൾ (ഏതു വിധ വിഘ്നങ്ങളകറ്റാൻ)
ദേഹപുഷ്പാഞ്ജലി
രക്തപുഷ്പാഞ്ജലി
ത്രികാലപൂജ

യാത്രാമാർഗ്ഗം
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ദേശീയപാത 17ൽ കോട്ടക്കലിന്റെയും വളാഞ്ചേരിയുടെയും ഇടയിൽ വെട്ടിച്ചിറയിൽ നിന്നും 3km മാറി.
റെയിൽമാർഗം. തിരൂർ(19km), കുറ്റിപ്പുറം(16km)
വിമാനമാർഗം. കരിപ്പൂർ (calicut airport)(45km) *******************************
                                 തയ്യാറാക്കിയത്,
               ഷിജിത്ത് പോത്തനൂർ
                  mob:9947663270

Monday, 17 July 2017

രാമായണപരായണം

--
*ആദ്യം വായിക്കേണ്ടത് ഏതുഭാഗം? ഒരു ദിവസം വായിച്ച് നിർത്തിയിട്ട് അടുത്തദിവസം വായിക്കുമ്പോൾ ഏതുഭാഗത്തു തുടങ്ങണം?*

കർക്കടകമാസത്തിൽ പാരായണം ചെയ്യുമ്പോൾ ആ മാസത്തിൽ ചില വർഷങ്ങളിൽ 30, 31, 32 ദിവസങ്ങളുണ്ടാകും. ദിവസങ്ങൾ എത്രയുണ്ടെന്ന് കണക്കാക്കി രാമായണത്തിലെ പേജുകള്‍ വിഭജിക്കണം. ഒരു നല്ല ഭാഗം വരുന്ന അധ്യായത്തിൽ അവസാനിപ്പിക്കണം. ദോഷം വരുന്ന അധ്യായത്തിൽ അവസാനിപ്പിക്കരുത്. തലേദിവസം വായിച്ചു നിര്‍ത്തിയ അധ്യായം കൂടി അടുത്തദിവസം പാരായണം ചെയ്ത് പോകേണ്ടതാണ്.

*സന്ധ്യയ്ക്ക് രാമായണം പാരായണം ചെയ്യാമോ?*

ശ്രീരാമഭക്തനായ ആഞ്ജനേയ സ്വാമി രാമ നാമം ജപിക്കുന്ന സമയമാണ് സന്ധ്യയെന്നും ഈ സമയത്ത് രാമായണം പാരായണം ചെയ്യുന്നതും രാമഹനുമത് ജപങ്ങളും ദോഷകരമാണെന്നും ഒരു അന്ധവിശ്വാസമുണ്ട്.

ഹനുമാന്റെ ഭജനം തടസ്സപ്പെടുമെന്നും അതിനാൽ ഹനുമാൻ കോപിക്കുമെന്നുമാണ് കാരണങ്ങൾ പറഞ്ഞുവരുന്നത്. ഇത് യാതൊരു അടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസമാണ്.
 അമൃതസ്വരൂപികളും പുണ്യത്മാക്കളുമായ ജനങ്ങള്‍ ഭക്തിമൂലമാണ് ഈശ്വരനെ ഭജിക്കുന്നത്. അതുകൊണ്ടുതന്നെ ആഞ്ജനേയ സ്വാമിയുടെയോ മറ്റു ദേവന്മാരുടെയോ കോപമുണ്ടാകില്ല.

 മറ്റൊന്ന് ഹനുമാൻ സദാ രാമനാമം ജപിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ പ്രാർത്ഥന കൊണ്ട് ഹനുമാന് പ്രാർത്ഥനയ്ക്ക് തടസ്സം നേരിടുമെങ്കിൽ ഒരിക്കലും ഹനുമത്‌ഭജനം സാധിക്കില്ലല്ലോ. രാവിലെയോ വൈകിട്ടോ രാത്രിയിലോ എപ്പോൾ വേണമെങ്കിലും തികഞ്ഞ ഏകാഗ്രതയോടെ രാമായണം പാരായണം ചെയ്യണം.

 സന്ധ്യാസമയത്ത് വായിക്കാത്തതിന് മറ്റൊരു കാരണമുണ്ട്. എവിടെ രാമായണ പാരായണം നടന്നാലും അവിടെയെല്ലാം ഹനുമാൻ ആനന്ദാശ്രു ചൊരിഞ്ഞുകൊണ്ട് അത് കേൾക്കാനിരിക്കുമെന്നാണ് വിശ്വാസം.

 ദേവന്മാർ, ഗന്ധർവന്മാർ, കിന്നരന്മാർ, യക്ഷന്മാർ, പരേതാത്മാക്കൾ തുടങ്ങിയവരെല്ലാം ഇത് കേൾക്കാൻ സന്നിഹിതരാകും. ത്രിസന്ധ്യാ സമയത്ത് രാമായണം വായിച്ചാൽ ഇക്കൂട്ടരുടെയെല്ലാം സന്ധ്യാവന്ദനം മുടങ്ങും. ഹനുമാനാണെങ്കില്‍ എല്ലാ സന്ധ്യയിലും തർപ്പണമുണ്ട്. നാരദന് നിവേദ്യം സന്ധ്യയ്ക്കാണ്. ചില അമൃതസ്വരൂപികളായ ബ്രാഹ്മണശ്രേഷ്ഠന്മാർക്ക് സന്ധ്യാവന്ദനമുണ്ട്. അത് നടപ്പിലാക്കുന്നതിനു വേണ്ടിയാണ് സന്ധ്യയ്ക്കുള്ള രാമായണ പാരായണം നിർത്തി വയ്ക്കുകയും അത് കഴിഞ്ഞ് രാമായണ പാരായണം തുടരുകയും ചെയ്യുന്നത്.

*ഒരു ദിവസം കൊണ്ട് പാരായണം ചെയ്യുന്ന ചിട്ടകളെന്തെല്ലാം?*

മുൻപ് പറഞ്ഞ വിധിപ്രകാരം തന്നെ രാവിലെ തുടങ്ങി സൂര്യാസ്തമയത്തിനു ശേഷം തീരത്തക്ക വണ്ണം പാരായണം ചെയ്യാം. എത്ര താമസിച്ചാലും കുഴപ്പമില്ല. പൂർത്തിയാക്കുന്നതുവരെ കെടാവിളക്ക് സൂക്ഷിക്കണം.

*കർക്കടകമാസത്തിലെ മുഴുവൻ ദിവസവും പാരായണത്തിന് കഴിയാത്തവർ എന്തുചെയ്യണം?*

ഒരു ദിവസമായോ, 3 ദിവസമായോ, 5 ദിവസമായോ, 7 ദിവസമായോ പാരായണം ചെയ്തു തീർക്കാം.

*രാമായണ പാരായണത്തിൽ ഇന്ന് എന്തെങ്കിലും പോരായ്മകളുണ്ടോ? പാരായണഫലം ലഭിക്കാൻ എന്തെങ്കിലും ചെയ്യണോ?*

ചിലർ ഇത് ഒരു വഴിപാട് ചടങ്ങ് പോലെ പാരായണം ചെയ്ത് തീർക്കുന്നു. ഇതിനിടയ്ക്ക് ടിവി കാണലും വീട്ടുകാര്യവും ഓഫീസ് കാര്യവും ഫോണ്‍ സംഭാഷണങ്ങളും ചർച്ചയുമെല്ലാമുണ്ട്. ഏകാഗ്രതയും ഭക്തിയുമില്ല. അതാണ് കാരണം.

*കർക്കടകത്തിലല്ലാതെ രാമായണം നിത്യപാരായണത്തിന് ഉപയോഗിക്കാമോ? ഇതിന്റെ രീതിയെങ്ങനെ?*

365 ദിവസവും രാമായണം പാരായണം ചെയ്യാം. നിത്യേന ജപത്തിനു ശേഷം കുറച്ചു വീതം പാരായണം ചെയ്യാം.

അതീവ പ്രസിദ്ധമായൊരു സമയം ചൈത്രമാസമായ മീനത്തിലും മേടത്തിലും (മാർച്ച്, ഏപ്രിൽ) വെളുത്തപക്ഷനവമിയെ ശ്രീരാമനവമി എന്നു പറയുന്നു. അന്നാണ്

ശ്രീരാമൻ ജനിച്ചത്. ചൈത്രമാസ പൗർണ്ണമിയിലാണ്

ശ്രീഹനുമാൻ സ്വാമിയുടെ ജനനവും. ഈ സമയം രാമായണ പാരായണം ഉത്തമമാണ്.
 ശകവർഷരീതിയിൽ ആദ്യമാസമാണ് ചൈത്രം.

 പുണര്‍തം നക്ഷത്രത്തിൽ ശ്രീരാമൻ ജനിക്കുകയും

 അടുത്ത ദിവസം പൂയ്യം നാളിൽ ദശമി തിഥിയിൽ ശ്രീ ഭരതൻ ജനിക്കുകയും,

 3–ാം ദിവസം ആയില്യത്തിൽ ഏകാദശി തിഥിയിൽ ലക്ഷ്മണ ശത്രുഘ്നൻമാരും ജനിക്കുന്നു.

6–ാം നാളില്‍ ഉത്രം നക്ഷത്രത്തിൽ വരുന്ന ഭക്തോത്തമനായ ആഞ്ജനേയ സ്വാമിയുടെ ജനനം.

 അന്ന് ചിലപ്പോൾ ചതുർദശിയോ പൗർണ്ണമിയോ ആയി വരും.

ഈ സമയം പാരായണം ചെയ്യുന്നത് ഉത്തമമാണ്.  
Sreejith v p

Saturday, 15 July 2017

ധ്വജം(കൊടിമരം)

      ധ്വജം(കൊടിമരം)
*************************

       ക്ഷേത്രമുറ്റത്ത് കൊടിമരം അഥവാ ധ്വജം സ്ഥിരമായി  സ്ഥാപിക്കുന്നത് തന്ത്രവിധിയും വാസ്തുശാസ്ത്രവുമനുസരിച്ചാണ്. കൊടിമരത്തിൻറ ഏറ്റവും താഴെ കാണുന്ന നിധികുംഭം, പത്മം, കൂർമ്മം എന്നീ ഭാഗങ്ങൾ സാധാരണ ചെമ്പിലാണ് നിർമ്മിക്കുന്നത്.  അതിനു മുകളിലായിട്ടാണ് പീഠം കാണപ്പെടുന്നത്.  ക്ഷേത്രത്തെ മനുഷ്യശരീരമായി സങ്കൽപ്പിക്കുന്നതിനാൽ ക്ഷേത്രധ്വജത്തെ ക്ഷേത്രശരീരത്തിൻറെ നട്ടെല്ലായിട്ടാണ് കണക്കാക്കുന്നത്. കൊടിമരത്തിൻറെ അടിവശം ചെമ്പിൽ നിർമ്മിക്കുക മാത്രമല്ല താഴെ മുകളറ്റം വരെ ചെമ്പിൽ പൊതിഞ്ഞിരിക്കുകയും ചെയ്യും. ഇതൊക്കെ തന്ത്രവിധി പ്രകാരമാണ് ചെയ്യുന്നത്.


----------------------------------------
    ഒരു ക്ഷേത്രമുറ്റത്ത് സ്ഥാപിച്ചിരിക്കുന്നത് ധ്വജം ആ നാട്ടിലെ ഏറ്റവും നല്ല മിന്നൽ രക്ഷാചാലകമായിട്ട് പ്രവർത്തിക്കുന്നു. എത്രമാത്രംശക്തിയിൽ ഇടിയും മിന്നലും ഉണ്ടായാലും കൊടിമരം,  ഭൂമികരണം ( എർത്തിങ്ങ് ) വഴി ആ നാട്ടിനെ സംരക്ഷിക്കുന്നു.

ബലിക്കല്ല്


ക്ഷേത്രത്തിലെ ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത്‌ അഷ്ടദിക്കുകളെയുംഅവയുടെ അധിപന്മാരായഅഷ്ടദിക്ക്പാലരേയുമാണ്‌. അതിനാൽ എട്ടുദിക്കുകളേയും അവയുടെ അധികാരികളേയും ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കാറുണ്ട്‌. ശ്രീകോവിലിനു ചുറ്റുംനാലമ്പലത്തിനകത്തായിഅന്തർമണ്ഡപത്തിലാണ്‌ ബലിക്കല്ലുകളുടെ സ്ഥാനം. ഓരോ ദിക്കിന്റേയും അധിപന്മാരെ ആ ദിക്കുകളിൽ സ്ഥാപിക്കുന്നു.
-----------------------------------------
അഷ്ടദിക്പാലർ

കിഴക്കിന്റെ ദേവനായ ഇന്ദ്രനാണ്‌കിഴക്കുവശത്ത്‌. തെക്ക്‌കിഴക്ക്‌അഗ്നിദേവൻറെ ബലിക്കല്ലാണ്‌വേണ്ടത്‌.യമദേവനാണ്‌ തെക്ക്‌വശത്തിൻറെഅധിപൻ. തെക്കു പടിഞ്ഞാറ് ബലിക്കല്ലിൽ ആവേശിക്കേണ്ടത്‌ ആ ദിക്കിന്റെ ദേവനായനിരൃതിയെയാണ്‌.  വരുണൻപടിഞ്ഞാറുദിക്കിലും, വായുദേവൻവടക്കുപടിഞ്ഞാറും സ്ഥാനം അലങ്കരിക്കും. വടക്ക്‌ദിശയുടെ അധിപൻകുബേരനാണെങ്കിലും ക്ഷേത്രങ്ങളിൽ വടക്കുഭാഗത്ത്‌ ബലിക്കല്ലിന്റെ അധിപൻസോമനാണ്‌. അതിനാൽ വടക്കുദിക്കിലെ ബലിക്കല്ല് മാത്രം അഷ്ടദിക്പാലകരിൽനിന്നും വേറിട്ട് സോമിനു കൊടുത്തിരിക്കുന്നു. വടക്ക്‌ കിഴക്ക്‌ഈശാനനാണ്‌.

ഇതുകൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകൾ കൂടിയുണ്ട്‌. മുകളിലെ ദിക്കിന്റെ അധിപൻ ബ്രഹ്മാവാണ്‌. അതിനാൽ ബ്രഹ്മാവിന്‌ വേണ്ടി ബലിക്കല്ല് കിഴക്കിനും-വടക്ക്‌കിഴക്കിനും ഇടയിൽ സ്ഥാപിക്കുന്നു. കീഴ്ഭാഗത്തുള്ള ദിക്കിൻറെ അധിപൻ അനന്തനാണ്‌. നിരൃതിയുടേയും (തെക്ക്-പടിഞ്ഞാറ്) വരുണന്റേയും (പടിഞ്ഞാറ്) ബലിക്കല്ലുകൾകിടയിലാണ്‌ അനന്തൻറെ ബലിക്കല്ലിന്റെ സ്ഥാനം. ക്ഷേതങ്ങളിലെ ബലിക്കല്ലുകളിൽ ചവിട്ടാനോ മറികടക്കാനോ പാടില്ല എന്നാണ് വിശ്വാസം. അറിയാതെ ചവിട്ടിയാൽ തൊട്ടുനമസ്കരിക്കാനും പാടില്ല.

Friday, 14 July 2017

പ്രസാദം

     പ്രസാദം  
     ------------------
       പുരികങ്ങൾ കൂടിചേരുന്ന ഭാഗമാണ് ആജ്ഞചക്രം. ആന്തരീകമൂന്നാം കണ്ണെന്നു വിശ്വാസിക്കുന്നു. ചന്ദനത്തിന്റെ ഔഷധഗുണം അവിടെ തണുപ്പിക്കുന്നതുമൂലം ദോഷങ്ങൾ മാറുകയും ആന്തരീകശക്തി വർത്തിക്കുകയും ചെയ്യിന്നു.
-----------------------------------------
 ഇരുകൈകളും നീട്ടി ഇലയിൽവേണം പ്രസാദം വാങ്ങാൻ . ചുറ്റമ്പലത്തിനകത്തു നിന്ന് ചന്ദനം ധരിക്കരുത്. ഭസ്‌മധാരണം ആകാം.  ചന്ദനം അണിവിരൽ(മോതിരവിരൽ) കൊണ്ടും,
 കുങ്കുമം നടുവിരൽ കൊണ്ടുമാണ് അണിയേണ്ടത് ബാക്കിവരുന്ന പ്രസാദം ഒരു കാരണവശാലും ഉപേക്ഷിക്കരുത്
തീർത്ഥം

            ദേവബിംബത്തിൽ മന്ത്രത്താൽ അഭിഷേകം ചെയ്തുകിട്ടുന്ന ഔഷധഗുണമുള്ള പുണ്യജലമാണ് തീർത്ഥം. പ്രദക്ഷിണവും ദേവദർശനവും കഴിഞ്ഞു വലതു കൈവിരലുകൾ മടക്കി കുമ്പിൾപോലെ പിടിച്ചു ഉള്ളംകൈയിൽ വേണം തീർത്ഥം സ്വികരിക്കാൻ. അപ്പോൾ ഇടതുകൈ വലതുകയ്യെ താങ്ങിപിടിച്ചിരിക്കണം. കിഴക്കോട്ട്‌ തിരിഞ്ഞു നിന്ന്‌ മുഖം മുകളിലേക്ക്  ഉയർത്തി താഴെ വീഴാതെ. പരമാവധി ചുണ്ടിൽ തൊടാതെ സേവിക്കുക. ബാക്കി ശിരസ്സിലണിയണം. തീർത്ഥം സേവിക്കും മുൻപ് മറ്റ് യാതൊന്നും കഴിക്കരുത്.

Thursday, 13 July 2017

ക്ഷേത്രപ്രദക്ഷിണം

പ്ര- എല്ലാ ഭയവും നശിപ്പിക്കുന്ന
ദ - മോക്ഷദായകം
ക്ഷി- രോഗനാശകം
ണം- ഐശ്വര്യദായകം
എന്നി അക്ഷരങ്ങൾ ചേർന്ന് പ്രദക്ഷിണം എന്ന പദമുണ്ടായി. ആൽപ്രദക്ഷിണം, ചുറ്റമ്പലത്തിനു പുറത്തുകൂടിയുള്ള പ്രദക്ഷിണം എന്നിവ കഴിഞ്ഞ ശേഷം ദേവദർശനം എന്നാണ് വിധി. ചുറ്റമ്പലത്തിനു പുറത്തു മൂന്നു പ്രദക്ഷിണം. ഒന്നാമത്തേത് പാപനാശവും, രണ്ടാമത്തേത് ദേവദർശനാനുമതിയും, മൂന്നമത്തേത് ഐശ്വര്യ-സുഖലബ്‌ധിയും ലഭിക്കും.
-----------------------------------------
ഗണപതി ഭഗവാന് - ഒരു പ്രദക്ഷിണം
ശിവദേവന്- മൂന്നു പ്രദക്ഷിണം
ദേവിക്ക്- നാലു പ്രദക്ഷിണം
വിഷ്ണുദേവന്- നാലു പ്രദക്ഷിണം
അയ്യപ്പസ്വാമിയ്ക്ക്- അഞ്ചു പ്രദക്ഷിണം
സുബ്രഹ്മണ്യസ്വാമിയ്ക്ക്- ആറു പ്രദക്ഷിണം
ദുർഗ്ഗദേവിക്ക്- ഏഴ് പ്രദക്ഷിണം
അരയാലിന്‌- ഏഴു പ്രദക്ഷിണം
-----------------------------------------
രാവിലെ പ്രദക്ഷിണം ചെയ്താൽ രോഗശമനവും, ഉച്ചയ്ക്കു സർവാഭീഷ്ടസിദ്ധിയും, വൈകിട്ട് സർവ്വപാപപരിഹാരവും, രാത്രിയിൽ മോക്ഷവുമാണ് ഫലം
-----------------------------------------
ക്ഷേത്രം അടച്ചിട്ടിരുന്നാൽ ദർശനവും പ്രദക്ഷിണവും അരുത്. ദീപാരാധനക്കോ, നിവേദ്യത്തിനോ ക്ഷേത്ര നടയടച്ചാൽ ആ ചടങ്ങു കഴിഞ്ഞശേഷം ബാക്കി പ്രദക്ഷിണം പൂർത്തിയാക്കുക.  നമ്മുടെ വലതു വശത്തു ബലിക്കല് വരുത്തക്കരീതിയിൽ നാമങ്ങൾ ജപിച്ചും മന്ത്രങ്ങൾ ചൊല്ലിയുംഅടിവെച്ചുഅടിവെച്ചു പ്രദക്ഷിണം ചെയ്യുക. കൈവീശികൊണ്ടു വേഗത്തിൽ നടന്നുള്ള പ്രദക്ഷിണം ഒഴിവാക്കുക.
-----------------------------------------ശിവക്ഷേത്രത്തിൽ പൂർണ്ണ പ്രദക്ഷിണം പാടില്ല. അവിടെ ചൈതന്യംതാഴികുടത്തോളം ഉയർന്നു ഓവിൽകൂടി കൈലാസത്തിലേക്ക് പ്രവഹിക്കുന്നു എന്നാണ് ശാസ്ത്രം  മുറിച്ചു കടക്കുമ്പോൾ അതിനു തടസ്സം സംഭവിക്കും.

ക്ഷേത്രദർശനം

ക്ഷേത്ര ദര്‍ശനം എന്തിനു വേണ്ടി ? ഏവരും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍... ,,,!
നമുക്ക് ചുറ്റുമുള്ള പലരും പലപ്പോഴും പറയുന്നത് കേള്‍ക്കാം; ക്ഷേത്രങ്ങളില്‍ പോകേണ്ട ആവശ്യം എന്താണ് ? ഈശ്വരന്‍ സര്‍വ്വവ്യാപിയല്ലേ ? ഈശ്വരന്‍ നമ്മില്‍ തന്നെ ഉണ്ടല്ലോ; പിന്നെ എന്തിനു വേണ്ടി നാം ക്ഷേത്രദര്‍ശനം നടത്തണം ? സത്യമറിയാതെ ഇപ്രകാരം വെറുതെ ജല്‍പ്പിക്കുന്നവര്‍ ക്ഷേത്ര ദര്‍ശനം ആവശ്യമാണോ എന്ന് താഴെ പറയുന്ന കാരണങ്ങള്‍ വായിച്ചറിഞ്ഞതിന് ശേഷം സ്വയം തീരുമാനിക്കുക..
ജീവികളെ മോഹിപ്പിച്ച് അപകടങ്ങളിലേക്കും ദുര്‍മ്മാര്‍ഗ്ഗങ്ങളിലേക്കും നയിച്ച് അവയെ സര്‍വ്വനാശത്തില്‍ എത്തിക്കുന്നത് കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് മുതലായ പഞ്ചേന്ദ്രിയങ്ങള്‍ ആണ് എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. അതിനു ഉദാഹരണമായി ശ്രീമദ് ഭാഗവതത്തില്‍ അഞ്ചു ജീവികളെക്കുറിച്ച് വര്‍ണ്ണിക്കുന്നു. കണ്ണ് മൂലം ഇയ്യാംപാറ്റയും, ചെവി മൂലം മാനും, നാക്ക് മൂലം മത്സ്യവും, മൂക്ക് മൂലം വണ്ടും, ത്വക്ക് മൂലം ആനയും അപകടത്തില്‍പ്പെട്ടു നശിക്കുന്നു. കേവലം സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്ക്‌ ഇക്കാര്യം ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ.
മനസ്സും ബുദ്ധിയും എപ്പോഴും പിന്തുടരുന്നത് ഈ ഇന്ദ്രിയങ്ങളെ ആണ് എന്നതിനാല്‍ മനുഷ്യന്‍ എത്രത്തോളം അപകടങ്ങളിലൂടെയും ദുര്‍മാര്‍ഗ്ഗങ്ങളിലൂടെയും ആണ് ദിവസവും സഞ്ചരിക്കുന്നത് ? എന്തെങ്കിലും ഒന്ന് കണ്ടാല്‍; ഒരു ശബ്ദം കേട്ടാല്‍; ഒരു ഗന്ധം ലഭിച്ചാല്‍ അത് നല്ലതോ ചീത്തയോ എന്തുമാകട്ടെ ; ഉടനെ തന്നെ മനസ്സ് അങ്ങോട്ട്‌ തിരിയുന്നു. നാക്കിനു രുചിയുള്ള ഭക്ഷണം തേടി അവന്‍ എല്ലാ രോഗങ്ങളും വരുത്തി വെക്കുന്നു. സ്പര്‍ശ സുഖം തേടി അലയുന്ന മനുഷ്യര്‍ വ്യഭിചാരികളായി നശിക്കുന്നു. ഇതെല്ലാം നാം കാണുന്നതും നിത്യവും അനുഭവിക്കുന്നതും അല്ലെ ?
ഇതില്‍ നിന്നും ഒരു കാര്യം സംശയമന്യേ സ്പഷ്ടമാകുന്നു. മുകളില്‍ വിവരിച്ച അഞ്ച് ഇന്ദ്രിയങ്ങളെയും നമുക്ക് തിന്മയില്‍ നിന്നും നന്മയിലേക്ക് നയിക്കാന്‍ കഴിഞ്ഞാല്‍ മനസ്സും ബുദ്ധിയും ആ മാര്‍ഗ്ഗം പിന്തുടരുകയും കാലക്രമേണ മനുഷ്യന് ഇന്ദ്രിയ വിഷയങ്ങളില്‍ നിന്നും മുക്തി നേടി യോഗയുക്തന്‍ ആകുവാന്‍ കഴിയുകയും ചെയ്യും. പക്ഷെ അതിനു എന്താണ് ഒരു മാര്‍ഗ്ഗം ?
മനുഷ്യന്റെ അഞ്ച് ഇന്ദ്രിയങ്ങളെയും അസാന്മര്‍ഗ്ഗികമായ വിഷയങ്ങളില്‍ നിന്നും സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുവാനുള്ള വളരെ ശാസ്ത്രീയമായ ഒരു മാര്‍ഗ്ഗമാണ് ക്ഷേത്ര ദര്‍ശനം. നമ്മുടെ പൂര്‍വ്വികരും ഗുരുക്കന്മാരും അതിനുവേണ്ട എല്ലാം തന്നെ ക്ഷേത്രങ്ങളില്‍ ഒരുക്കി വച്ചിരിക്കുന്നു.
1) ഈശ്വരന്റെ അടയാളമായ ക്ഷേത്രം, അതിലെ വിഗ്രഹം, ദീപം മുതലായവ ദര്‍ശിക്കുന്നത് നമ്മുടെ കണ്ണുകളേയും..
2) ചന്ദനം, ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയുടെ സുഗന്ധം നമ്മുടെ മൂക്കിനേയും..
3) പ്രസാദം, തീര്‍ത്ഥം എന്നിവ സേവിക്കുന്നതും, ഈശ്വര മന്ത്രം ജപിക്കുന്നതും നമ്മുടെ നാവിനെയും..
4) ശംഖനാദം, മണിനാദം, മന്ത്രധ്വനി, സോപാന സംഗീതം മുതലായവ നമ്മുടെ ചെവികളെയും..
5) ചന്ദനം, ഭസ്മം, തീര്‍ത്ഥം എന്നിവ നെറ്റിയിലും ശരീരത്തിലും ലേപനം ചെയ്യുന്നത് നമ്മുടെ ത്വക്കിനെയും...
ലൌകിക, അസന്മാര്‍ഗ്ഗിക വിഷയങ്ങളില്‍ നിന്നും താല്‍കാലികമായി എങ്കിലും പിന്തിരിപ്പിച്ച് ഈശ്വര സങ്കല്‍പ്പത്തില്‍ ലയിപ്പിക്കുന്നു. കാലം ചെല്ലുമ്പോള്‍ ക്ഷേത്രദര്‍ശനം കൂടാതെ തന്നെ മനസ്സ് ഈശ്വരനില്‍ എല്ലായ്പോഴും വര്‍ത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും, ക്ഷേത്രത്തില്‍ മാത്രമല്ലാതെ സര്‍വ ചരാചരങ്ങളിലും, അവസാനം സ്വയം തന്നിലും സര്‍വവ്യാപിയും, പരമാത്മാവുമായ ഈശ്വരന്റെ വിശ്വരൂപം ദര്‍ശിച്ച് മനുഷ്യന്‍ മുക്തനാവുകയും ചെയ്യുന്നു.
ഈശ്വരന്‍ സര്‍വ്വവ്യാപിയാണ്; അതിനാല്‍ ക്ഷേത്രത്തില്‍ പോകേണ്ട ആവശ്യം ഇല്ല എന്ന് പറയുന്നവര്‍ അവരുടെ അഞ്ചു ഇന്ദ്രിയങ്ങളും സാത്വിക വിഷയങ്ങളില്‍ തന്നെയാണോ എപ്പോഴും രമിക്കുന്നത് എന്ന് ഒരു ആത്മപരിശോദന നടത്തുക. അതിനു ശേഷം ക്ഷേത്ര ദര്‍ശനം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. അഞ്ച് ഇന്ദ്രിയങ്ങളും സര്‍വ്വദാ സാത്വിക വിഷയങ്ങളില്‍ രമിക്കും വരെ ഓരോ വ്യക്തിയും ക്ഷേത്ര ദര്‍ശനം തുടരുക തന്നെ വേണം. ഇക്കാരണങ്ങള്‍ കൊണ്ടാണ് ജഗത്ഗുരു ആദി ശങ്കരാചാര്യര്‍, ശ്രീ നാരായണ ഗുരുദേവന്‍ മുതലായ അദ്വൈതജ്ഞാനികളായ മഹാഗുരുക്കന്മാര്‍ പോലും അജ്ഞാനികളായ മനുഷ്യര്‍ക്ക്‌ വേണ്ടി ക്ഷേത്ര പ്രതിഷ്ഠകളും പൂജാ വിധികളും കല്‍പ്പിച്ചു കൊടുത്തത്.