മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ തൃപ്രങ്ങോട് പഞ്ചായത്തിലാണ് ചമ്രവട്ടം അയ്യപ്പക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭാരതപ്പുഴയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ ക്ഷേത്രത്തിന് 400 വര്‍ഷത്തിലേറെ പഴക്കമുണ്ട്. നിളാനദി അറബിക്കടലില്‍ ചേരുന്നതിനുനാല്കിലോമീറ്റര്‍ വടക്ക് കിഴക്കായി നദിയുടെ പരിഞ്ഞാറെ കരയില്‍ നിന്നും ഏകദേശം നൂറു മീറ്റര്‍ താളിയാണ് ക്ഷേത്രംസ്ഥിതിചെയ്യുന്ന തുരുത്ത്.നൂറ്റാണ്ടുകളായുള്ള മലവെള്ള പാച്ചിലിനെ ഈക്ഷേത്രവുംതുരുത്തും ഇപ്പോഴും കേടുപാടുകള്‍ ഇല്ലാതെ നിലകൊള്ളുന്നത് സ്ഥലമഹിമയും ദേവ ചൈതന്യത്തിന്റെ മഹത്വവും വെളിവാക്കുന്നു
ഐതീഹ്യം
************************
ചമ്രവട്ടം അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം നൂറ്റാണ്ടുകള്‍ക്കു മുമ്പ് വനപ്രദേശമായിരുന്നു ഈ സ്ഥലത്ത് ശംബരന്‍ എന്ന മഹര്‍ഷി തപസ്സനുഷ്ഠിച്ചിരുന്നുവെന്നും അതിനാല്‍ അതിനു ചുറ്റുമുള്ള പ്രദേശം പിന്നീട് ശംബരവട്ടം എന്നറിയപ്പെടുകയും കാലക്രമേണ അത് ചമ്രവട്ടമായി മാറുകയും ചെയ്തുവെന്നാണ് ഒരു ഐതിഹ്യം.മറ്റൊരു ഐതീഹ്യം
ഈ സ്ഥലത്ത് ധര്‍മ്മശാസ്താവ് പത്മാസനസ്ഥനായി ചമ്രംപടിഞ്ഞിരുന്നുവെന്നും, അങ്ങനെ ചമ്രവട്ടം എന്ന സ്ഥലനാമം ഉണ്ടായിയെന്നുമാണ്. മഴക്കാലത്ത് ഭാരതപ്പുഴ നിറഞ്ഞൊഴുകി വിഗ്രഹം വെള്ളത്തില്‍ മുങ്ങുമ്പോളാണ് ഇവിടെ ആറാട്ട് നടക്കുക എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ഇവിടെ താഴികക്കുടമോ മണിയടിയോ ഇല്ല ഒരുകാവ്എന്ന സങ്കല്പമാണിവിടെ
ക്ഷേത്ര പുനര്‍നിര്‍മ്മാണം
2013 മാര്‍ച്ച് 2ന് ഉണ്ടായ അഗ്‌നിബാധയില്‍ ഈ ക്ഷേത്രത്തിന്റെ തിടപ്പള്ളി, ചുറ്റമ്പലം, പൂമുഖം, ശ്രീകോവില്‍ എന്നിവ പൂര്‍ണമായി കത്തിനശിച്ചു. അതിനു ശേഷം 2015 സെപ്തംബര്‍ 4 നു ശബരിമല തന്ത്രി കണ്ടരു രാജീവരുടെ സാന്നിധ്യത്തില്‍ ക്ഷേത്ര പുനര്‍ നിര്‍മ്മാണത്തിന് തുടക്കംകുറിച്ച് കൊണ്ട് ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു.ഇപ്പോള്‍ ക്ഷേത്ര നിര്‍മ്മാണം നടന്നുവരുന്നു.
പ്രധാനവിശേഷങ്ങള്‍
***********************
മണ്ഡലകാലമായ വൃശ്ചികം ഒന്നുമുതല്‍ ധനുമാസം പതിനൊന്നു വരെഇവിടെ ഉത്സവകാലമാണ്.മണ്ഡലമാസം എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ശബരിമല തീര്‍ത്ഥാടകര്‍ ഇവിടെയെത്തി ദര്‍ശനംനടത്തുന്നു.ഒരുപ്രധാന ശബരിമല ഇടത്താവളമാണിവിടെ
പ്രതിഷ്ഠ ദിനം
മകരമാസത്തിലെ അനിഴം നാള്‍ ഇവിടെ പ്രതിഷ്ഠ ദിനമായി ആചരിയ്ക്കുന്നത്
പ്രധാന വഴിപാടുകള്‍
**********************
ചതു:ശ്ശതം,
പായസം,
നെയ്പായസം
കൂട്ടുപായസം,
വെള്ളനിവേദ്യം,
മലര്‍നിവേദ്യം,
നെരിപ്പട,
ഗണപതിയ്ക്ക്ഒറ്റപ്പം,
ചുറ്റുവിളക്ക്,
നിറമാല,
ത്രികാലപൂജ, എന്നിവയാണ്.
യാത്രാമാർഗ്ഗം
*******************
തിരൂര്‍ പൊന്നാനി റോഡിൽ ചമ്രവട്ടം (13 km)
എടപ്പാളിൽ നിന്ന് (12km)
അടുത്ത റെയില്‍വേസ്‌റ്റേഷന്‍
തിരൂര്‍ (13 km)
കുറ്റിപ്പുറം (10km)
വിമാനത്താവളം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം (52 km)
തയ്യാറാക്കിയത്,
ഷിജിത്ത് പോത്തനൂർ
Mob: 9947663270
No comments:
Post a Comment